ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനം ഏറ്റു വാങ്ങുന്ന ഒരു ചിത്രമാണ് ഹോം. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആമസോൺ പ്രൈം റിലീസ് ആയി എത്തിയ ഈ ചിത്രം പ്രേഷകരുടേയും നിരൂപകരുടേയും പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് റോജിൻ തോമസ് ആണ്. അഭിനേതാക്കളുടെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒലിവർ ട്വിസ്റ്റ് എന്ന നായക കഥാപാത്രമായി ഇന്ദ്രൻസ് തന്റെ കരിയർ ബെസ്റ്റ് പ്രകടനം നൽകിയപ്പോൾ മഞ്ജു പിള്ളൈ, ശ്രീനാഥ് ഭാസി, നസ്ലിൻ, ജോണി ആന്റണി, വിജയ് ബാബു, മണിയൻ പിള്ള രാജു, അനൂപ് മേനോൻ, ശ്രീകാന്ത് മുരളി, കെ പി എ സി ലളിത, കൈനകരി തങ്കരാജ് എന്നിവരും ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടി. മഞ്ജു പിള്ളൈ അവതരിപ്പിച്ച കുട്ടിയമ്മ എന്ന കഥാപാത്രവും വലിയ പ്രശംസയാണ് നേടിയെടുക്കുന്നത്. കോമഡി റോളുകളിലൂടെയായിരുന്നു മഞ്ജു പിളളയെ പ്രേക്ഷകര്‍ കൂടുതല്‍ കണ്ടിരുന്നത് എങ്കിലും ഈ ചിത്രത്തിലെ ‘അമ്മ വേഷം അതിമനോഹരമായാണ് മഞ്ജു പിള്ളൈ അവതരിപ്പിച്ചത്.
ഉര്‍വശി ചെയ്യേണ്ടിയിരുന്ന കഥാപാത്രമായിരുന്നു കുട്ടിയമ്മയെന്നാണ് മഞ്ജു പിളള മാധ്യമ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ജാംഗോ സ്പേസ് ടി.വി എന്ന യു ട്യൂബ് ചാനലില്‍ ആണ് മഞ്ജു പിള്ളൈ ഇത് വ്യക്തമാക്കിയത്. ഉര്‍വശി ചെയ്യാനിരുന്ന കഥാപാത്രമായിരുന്നെങ്കിലും കൊവിഡ് സമയമായതുകൊണ്ടാണ് അവര്‍ ചെയ്യാതിരുന്നതെന്നും മഞ്ജു പിള്ളൈ വ്യക്തമാക്കി. മലയാളത്തിലെ മറ്റു പല മുന്‍നിര താരങ്ങളും കുട്ടിയമ്മയെ നിരസിച്ചതിനു ശേഷമാണ് മഞ്ജുവിലേക്ക് ആ കഥാപാത്രം എത്തിയതെന്ന് സംവിധായകന്‍ റോജിന്‍ തോമസ് ഡൂള്‍ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലും എടുത്തു പറഞ്ഞിരുന്നു. തനിക്കായിരുന്നു കുട്ടിയമ്മയാകാന്‍ യോഗമുണ്ടായിരുന്നതെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും മഞ്ജു പിള്ളൈ പറയുന്നു.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.