മലയാള സിനിമയിൽ ഒരു കാലത്ത് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ഉർവശി. ബാലതാരമായി മലയാള സിനിമയിൽ കടന്നു വരുകയും നായികയായി പിന്നീട് ശ്രദ്ധ നേടുകയായിരുന്നു. 1989 ൽ പുറത്തിറങ്ങിയ മഴവിൽ കാവടി എന്ന ചിത്രത്തിനാണ് ഉർവശിയ്ക്ക് ആദ്യ സ്റ്റേറ്റ് അവാർഡ് ലഭിക്കുന്നത്. 5 തവണ കേരള സ്റ്റേറ്റ് അവാർഡും ഒരു നാഷണൽ അവാർഡും കരസ്ഥമാക്കിയ അഭിനയത്രി കൂടിയാണ് ഉർവശി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ- ഉർവശി കൂട്ടുകെട്ടിൽ ഒരു കാലഘട്ടത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റ് ഹിറ്റായിരുന്നു.
ഭരതം, കളിപ്പാട്ടം, ലാൽ സലാം, സ്‌ഫടികം, യുവജനോത്സവം, മിഥുനം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. പ്രിയദർശന്റെ സംവിധാനത്തിൽ ഉർവശി അഭിനയിച്ച ഏക ചിത്രമാണ് മിഥുനം. ശ്രീനിവാസന്റെ തിരക്കഥയിൽ 1993 ലാണ് ചിത്രം പുറത്തിറങ്ങിയത്. സേതുമാധവന്‍ എന്ന കഥാപാത്രമായി മോഹൻലാലും ഭാര്യ സുലോചനയായി ഉര്‍വ്വശിയും അഭിനയിക്കുകയും ഇരുവരുടെയും കരിയറില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായി മാറുകയായിരുന്നു. മിഥുനത്തെ കുറിച്ചു ഉർവശി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മിഥുനം ആദ്യം മോഹന്‍ലാല്‍ ചിത്രമായിരുന്നില്ലെന്നും മറ്റൊരാളാണ് നായകനാകേണ്ടിയിരുന്നത് എന്നുമാണ് ഉര്‍വ്വശി പറഞ്ഞത്. ശ്രീനിവാസൻ സംവിധാനം ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രമായിരുന്നു മിഥുനം എന്നും മോഹൻലാൽ ചെയ്ത കഥാപാത്രം ശ്രീനിവാസൻ ആയിരുന്നു ചെയ്യേണ്ടിരുന്നതെന്ന് ഉർവശി വ്യക്തമാക്കി. മിഥുനം പിന്നീട് സംവിധായകൻ പ്രിയദർശനിലേക്ക് എത്തിയപ്പോൾ മോഹൻലാൽ ചിത്രത്തിലെ നായകനാവുകയായിരുന്നു.ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, തിക്കുറിശ്ശി, ശങ്കരാടി, പപ്പുചേട്ടന്‍, മീന തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
This website uses cookies.