മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമ ലോഞ്ച് ചെയ്യാനായി 6 ആഫ്രിക്കൻ മന്ത്രിമാർ എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. അവരുടെ കൂടെ കേരളാ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംപി ആയ ഹൈബി ഈഡൻ എന്നിവരും മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കും. നാളെ രാവിലെ 9.30 നു ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വെച്ചാണ് ഈ ലോഞ്ച് നടക്കുക. മിനി സ്ക്രീനിലെ ജനപ്രിയ ഹാസ്യ പരമ്പരയായ ഉപ്പും മുളകിന്റെ സംവിധായകനായ എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ബ്ലൂ ഹിൽസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മരിയ സ്വീറ്റി ജോബി നിർമിക്കുന്ന ഈ ചിത്രത്തിൽ വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിലെ നായക വേഷം ചെയ്ത് കയ്യടി നേടിയ അമിത് ചക്കാലക്കൽ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമിത് കൂടാതെ ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തൻ, ശകുൻ ജസ്വാൾ, രോഹിത് മഗ്ഗു, അലൻസിയർ, ഗീത, സുനിൽ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വത്സൻ, മാസ്റ്റർ ഡാവിഞ്ചി, സ്മിനു സിജോ എന്നിവരും അഭിനയിക്കുന്നു. സംവിധായകൻ തന്നെയെഴുതിയ കഥയ്ക്ക് ഉപ്പും മുളകും സീരിയലിന്റെ തിരക്കഥാകൃത്ത് അഫ്‌സൽ കരുനാഗപ്പള്ളിയാണ് തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്നത്. ടി ഡി ശ്രീനിവാസൻ ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്ന ഈ ചിത്രത്തിൽ കൈതപ്രത്തിന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ദീപക് ദേവ് ഈണം പകരുന്നു. കേരളത്തിലും ആഫ്രിക്കയിലുമായി ജനുവരി അവസാനം ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പൂജ ചടങ്ങിൽ സിനിമ മേഖലയിലെ വിവിധ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കും. ഈ ചടങ്ങിൽ പങ്കെടുക്കാൻ എൻട്രി പാസ്സ് ഉണ്ടായിരിക്കുന്നതാണ് എന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
ഫോട്ടോ കടപ്പാട്: Jikson Photography
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
This website uses cookies.