മിനി സ്ക്രീനിലെ സൂപ്പർ ഹിറ്റായ കോമഡി സീരിയൽ ആണ് ഉപ്പും മുളകും. ഈ സീരിയലിലെ അഭിനേതാക്കൾ ഓരോരുത്തരും ഇപ്പോൾ മലയാളി പ്രേക്ഷകർക്കിടയിൽ പോപ്പുലർ ആണ്. ഇതിലെ നായക വേഷം ചെയ്യുന്ന ബിജു സോപാനം ആണെങ്കിൽ ഇപ്പോൾ മലയാള സിനിമയിലെ സ്ഥിര സാന്നിദ്ധ്യം ആയി കഴിഞ്ഞു. ഇപ്പോഴിതാ ഉപ്പും മുളകിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരി ആയ ജൂഹി റുസ്തഗിയുടെ ഫേസ്ബുക് ലൈവ് വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഈ സീരിയലിലെ ലച്ചു എന്ന കഥാപാത്രത്തിന്റെ കല്യാണ വിശേഷങ്ങളാണ് ഇപ്പോൾ പ്രേക്ഷകരെ രസിപ്പിച്ചികൊണ്ടിരിക്കുന്നതു. എന്നാൽ ഇതുമായി ബന്ധപ്പെട്ടു വന്ന വാർത്തകളിൽ നിന്ന് ലച്ചു എന്ന സീരിയൽ കഥാപാത്രത്തിന്റെ വിവാഹം അത് അവതരിപ്പിക്കുന്ന ജൂഹിയുടെ വിവാഹമായി കുറെയേറെ പേര് തെറ്റിദ്ധരിക്കുകയുണ്ടായി. ഇപ്പോഴിതാ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയിലൂടെ വന്നു ഇതിനു വിശദീകരണം നല്കിയിരിക്കുകയാണ് ജൂഹി എന്ന നടി.
ജൂഹിയുടെ വാക്കുകൾ ഇങ്ങനെ, നടക്കാന്‍ പോകുന്നത് ലച്ചുവിന്റെ വിവാഹം ആണ്, അല്ലാതെ എന്റെ വിവാഹം അല്ല. ദയവ് ചെയ്ത് തെറ്റിദ്ധരിക്കരുത്. എന്റെ വിവാഹം ആണെങ്കില്‍ ഞാന്‍ നിങ്ങളെ തീര്‍ച്ചയായും അറിയിക്കും. ലച്ചുവിന്റെ കല്യാണം ഒരു കഥ മാത്രമാണ്. അല്ലാതെ റിയല്‍ ലൈഫുമായി യാതൊരു ബന്ധവും ഇല്ല. അതോടൊപ്പം തന്നെ പൈസയ്ക്ക് വേണ്ടി ഒരാളുടെ ജീവിതം വച്ച് കളിക്കരുത് എന്നും അത് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നും ജൂഹി പറയുന്നു. തന്റെ കാര്യം മാത്രമല്ല എല്ലാവരുടെയും കാര്യത്തില്‍ തനിക്കിതാണ് പറയാനുള്ളത് എന്നും ഈ പ്രശ്‌നങ്ങള്‍ ഗൗനിക്കാതിരുന്നാൽ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ കൂടുതല്‍ തലയില്‍ കയറുകയേയുള്ളു എന്നും ജൂഹി വിശദീകരിക്കുന്നു. പ്രതികരിക്കാതിരിക്കും തോറും ഇവര്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് എന്നാണ് തന്റെ ഫേസ്ബുക് ലൈവ് വീഡിയോയിലൂടെ ജൂഹി ഏവരോടുമായി പറയുന്നത്.
ഫോട്ടോ കടപ്പാട്: Jikson Photography
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.