മിനി സ്‌ക്രീനിലൂടെ താരമായി മാറിയ നടിയാണ് ജൂഹി റുസ്തഗി. സൂപ്പർ ഹിറ്റ് മിനി സ്ക്രീൻ കോമഡി സീരിയൽ ആയ ഉപ്പും മുളകും ആണ് ജൂഹിയെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. ഈ സീരിയലിലെ ലച്ചു എന്ന കഥാപാത്രം അതിമനോഹരമായി അവതരിപ്പിച്ച ഈ നടി സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന താരമാണ്. ഇപ്പോഴിതാ തന്റെ ഭാവി വരനൊപ്പമുള്ള ജൂഹിയുടെ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഡോക്ടർ റോവിൻ ജോർജ് എന്നാണ് ജൂഹിയുടെ ഭാവി വരന്റെ പേര്. ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. ജൂഹി തന്നെയാണ് തങ്ങളുടെ പ്രണയം സൂചിപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി പുറത്തു വിട്ടിരിക്കുന്നത്.
അത് കൂടാതെ ഇന്ന് നടന്ന ഒരു സിനിമയുടെ പൂജ ചടങ്ങിൽ റോവിനൊപ്പം ആണ് പൂജ എത്തിയത് എന്നതും ഇരുവരും വിവാഹം കഴിക്കാൻ പോവുകയാണ് എന്ന റിപ്പോർട്ടുകൾക്ക് ആക്കം കൂട്ടുന്നു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ആ ചടങ്ങിനെത്തിയത് എന്ന് മാത്രമല്ല, റോവിനോ എല്ലാവര്ക്കും പരിചയപ്പെടുത്തി കൊടുത്തതും ജൂഹി ആണ്. അഭിനയവും മോഡലിങ്ങും താല്പര്യമുള്ള റോവിൻ ജൂഹിക്കൊപ്പം തന്നെ ഒരു സംഗീത ആൽബവും ചെയ്തിട്ടുണ്ട്. ഉപ്പും മുളകും സീരിയൽ ഒരുക്കിയ സംവിധായകന്റെ ആദ്യ സിനിമാ സംരംഭത്തിന്റെ പൂജ ചടങ്ങിനാണ് ജൂഹി റോവിനൊപ്പം എത്തിയത്. നേരത്തെ ഈ സീരിയലിലെ ലച്ചു എന്ന കഥാപാത്രത്തിന്റെ കല്യാണം ഷൂട്ട് ചെയ്തപ്പോൾ അത് ജൂഹിയുടെ യഥാർത്ഥ കല്യാണം ആണെന്ന് തെറ്റിദ്ധരിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരികയും ജൂഹി അത് നിഷേധിക്കുകയും ചെയ്തിരുന്നു.
ഫോട്ടോ കടപ്പാട്: Ajmal Photography
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.