മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഹിറ്റായി മാറിയ കോമഡി സീരിയൽ ആണ് ഉപ്പും മുളകും. ഈ സീരിയലിലൂടെ ഏറെ പോപ്പുലർ ആയ ബിജു സോപാനവും നടി നിഷ സാരംഗും ഇപ്പോൾ സിനിമയിലും സജീവമാണ്. ഉപ്പും മുളകും സീരിയലിലെ ബാലുവും നീലുവുമായി എത്തുന്ന ഇവർ ഒരുമിച്ചു അഭിനയിച്ച ഒരു സിനിമ വരികയാണ്. അതിന്റെ പ്രൊമോഷന് വേണ്ടി ഇരുവരും ചേർന്ന് പുറത്തു വിട്ട പുതിയ വീഡിയോ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ലെയ്‌ക്ക എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ഇവർക്കൊപ്പം ഒരു നായയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആ നായയാണോ അതോ താനാണോ ഈ ചിത്രത്തിന്റെ പ്രധാന കഥാപാത്രമെന്നു നിഷയോടു തർക്കിക്കുന്ന ബിജൂ സോപാനം ഈ വീഡിയോയിലൂടെയും പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നു. ഉപ്പും മുളകിലെയും ഭാര്യാഭര്‍ത്താക്കന്മാരായി തിളങ്ങുന്ന ഇരുവരും ഇതേ കഥാപാത്രങ്ങളായാണ് ഈ സിനിമയിലുമെത്തുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ ടീസര്‍ പുറത്തുവിടുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരും ഇപ്പോൾ ലൈവ് വീഡിയോയുമായി വന്നത്.
വി.പി.എസ് ആൻ്റ് സൺസ് മീഡിയായുടെ ബാനറിൽ ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അടുത്ത മാസം റിലീസ് ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഷാദ് ശിവരാമനാണ്. പി മുരളീധരൻ, ശ്യാം കൃഷ്ണ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പി സുകുമാറാണ്. വിപിൻ മണ്ണൂർ എഡിറ്റിംഗ് നിർവഹിച്ച ഈ സിനിമയ്ക്കു വേണ്ടി ഗാനങ്ങൾ ഒരുക്കിയത് സതീഷ് രാമചന്ദ്രനും ജമിനി ഉണ്ണിക്കൃഷ്ണനുമാണ്. ഇതിനു പശ്ചാത്തല സംഗീതമൊരുക്കിയത് ജമിനി ഉണ്ണികൃഷ്ണനാണ്. ശൂന്യാകാശത്ത് ആദ്യമായി പോയ നായയുടെ പേരാണ് ലെയ്‌ക്ക. വര്‍ക്ക്ഷോപ്പിലെ ജോലിക്കാരനായാണ് ബാലു എന്ന കഥാപാത്രം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നും എന്നാൽ നാട്ടുകാരോടൊക്കെ പറയുന്നത് സയൻ്റിസ്റ്റാണ് എന്നാണെന്നും നീലു എന്ന കഥാപാത്രമായി എത്തുന്ന നിഷ പറയുന്നു.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.