നടൻ സൈജു കുറുപ്പിന്റെ നൂറാം ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ഉപചാരപൂർവം ഗുണ്ട ജയൻ നാളെ റിലീസ് ചെയ്യാൻ പോവുകയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ പ്രചാരണ പരിപാടികൾ ശ്രദ്ധ നേടുകയാണ്. ഈ ചിത്രത്തിലെ ഗുണ്ട ജയൻ ഗാനത്തിനൊപ്പം കോളേജ് വിദ്യാർത്ഥികളുടെ കൂടെ നൃത്തം ചെയ്യുന്ന നടൻ സിജു വിത്സന്റെ വീഡിയോ ഇന്നലെ വൈറൽ ആയെങ്കിൽ, ഇന്ന് ശ്രദ്ധ നേടിയത് ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം നടന്ന ഒരു റോഡ് ഷോ ആണ്. വാഹനങ്ങളിൽ നടന്നു ഈ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ റോഡ് ഷോയിലൂടെ ഇതിന്റെ അണിയറ പ്രവർത്തകർ. എണ്പതുകളിലും തൊണ്ണൂറുകളിലും മലയാള ചിത്രങ്ങൾ ഉപയോഗിച്ചിരുന്ന വാഹന അനൗൺസ്‌മെന്റ് എന്ന പ്രചാരണ പരിപാടി ആണിത്. നേരത്തെ യുവതാരം ദുൽകർ സൽമാൻ നിർമ്മിച്ച കുറുപ്പ് എന്ന ചിത്രത്തിനും സമാനമായ പ്രചാര പരിപാടികൾ അവർ ചെയ്തു ശ്രദ്ധ നേടിയിരുന്നു. ദുൽഖർ ആണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത് എന്നത് കൊണ്ട് തന്നെ അതേ രീതി അവർ ഈ ചിത്രത്തിനും ഉപയോഗിച്ചിരിക്കുകയാണ്.
അരുൺ വൈഗ സംവിധാനം ചെയ്ത ഈ ചിത്രം ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന്റെ ട്രൈലെർ, ഇതിലെ മനോഹരമായ മൂന്നു ഗാനങ്ങൾ എന്നിവ ഇപ്പോൾ തന്നെ സൂപ്പർ ഹിറ്റാണ്. സംവിധായകൻ അരുൺ വൈഗ കഥ രചിച്ച ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് രാജേഷ് വർമ്മയാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ സൈജു കുറുപ്പ് കൂടാതെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും വേഷമിട്ടിരിക്കുന്നു.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.