ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരെ നായകകഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇര’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഉണ്ണി മുകുന്ദന്റെയും ഗോകുൽ സുരേഷിന്റെയും മുഖത്തിന്റെ പകുതി ഭാഗങ്ങൾ പ്രത്യേകരീതിയിൽ ചിത്രീകരിച്ചുകൊണ്ടാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. കരുത്തുറ്റകഥാപാത്രങ്ങളെയാണ് ഇരുവരും ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് സൂചന. ‘സ്റ്റോറി ഓഫ് ആൻ അക്യൂസ്‌ഡ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
ചെയ്യാത്ത കുറ്റത്തിന് പോലീസ് കുറ്റവാളിയാക്കുന്ന ഒരു യുവാവിന്‍റെ കഥയാണ് സിനിമയുടെ പ്രമേയമെന്നും ഇതിനെതിരെയുള്ള യുവാവിന്‍റെ പോരാട്ടവും ഒരു സ്ത്രീയുടെ പ്രതികാരവും സിനിമയിൽ വിഷയമാകുന്നുണ്ടെന്നാണ് സൂചന. ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും ഇതിനു മുൻപ് മമ്മൂട്ടി നായകനായെത്തിയ ‘മാസ്റ്റർപീസി’ൽ ഒരുമിച്ചു അഭിനയിച്ചിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഇര’. ഇവരോടൊപ്പം മിയ, ലെന, നിരഞ്ജന നീരജ, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാസ് തുടങ്ങി മുപ്പതോളം താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സംവിധായകൻ വൈശാഖും തിരക്കഥാകൃത്തു ഉദയ കൃഷ്ണയും ചേർന്ന് ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ‘ഇര’. നവീൻ ജോൺ ആണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ നിർവഹിക്കുന്നു. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.