മലയാളത്തിലെ യുവ താരമായ ഉണ്ണി മുകുന്ദൻ തന്റെ അച്ഛന് നൽകിയ ജന്മദിന സമ്മാനത്തിന്റെ കഥയാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ നേടുന്നത്. തന്റെ അച്ഛന്റെ ജന്മദിനത്തിന് ഉണ്ണി മുകുന്ദൻ സമ്മാനിച്ചത് രണ്ടു ബൈക്കുകൾ ആണ്. എന്നാൽ ആ രണ്ടു ബൈക്കുകൾക്ക് പിന്നിൽ ഒരു കഥയുണ്ട് എന്നതാണ് ആ സമ്മാനത്തെ വളരെ സ്പെഷ്യൽ ആക്കുന്നത്. ഉണ്ണി മുകുന്ദൻ അച്ഛന് സമ്മാനിച്ച രണ്ടു ബൈക്കുകളും പണ്ട് ഉണ്ണിയുടെ അച്ഛൻ ഉപയോഗിച്ച് കൊണ്ടിരുന്ന ബൈക്കുകൾ ആണ്. അതിൽ ഒന്ന് യമഹ എക്സ് ടി 250 സിസിയും മറ്റൊന്ന് ഹീറോഹോണ്ട സി ഡി 100 ബൈക്കുമായിരുന്നു. ആ രണ്ടു ബൈക്കുകളും പണ്ട് വിറ്റു കളഞ്ഞതായിരുന്നു ഉണ്ണിയുടെ അച്ഛൻ. ആ ബൈക്കുകൾ പല കൈ മറിഞ്ഞു പോവുകയും ചെയ്തിരുന്നു. എന്നാൽ അച്ഛന് ഇത്തവണത്തെ ജന്മദിന സമ്മാനം നൽകാനായി ഉണ്ണി ചെയ്തത്, ആ രണ്ടു ബൈക്കുകളും കൈ മറിഞ്ഞു പോയ വഴികൾ തിരഞ്ഞു പിടിച്ചു, അച്ഛന്റെ ഓർമകളുമായി ചേർന്ന് നിൽക്കുന്ന ആ വാഹനങ്ങൾ തിരിച്ചു മേടിച്ചു അച്ഛന് നൽകുകയാണ്.
ഈ രണ്ടു ബൈക്കുകളും മോഡിഫൈ ചെയ്താണ് ഉണ്ണി അച്ഛന് അപ്രതീക്ഷിത ജന്മദിന സമ്മാനം നൽകിയത്. ആ രണ്ടു ബൈക്കിലും അച്ഛൻ ഇരിക്കുന്ന ഫോട്ടോകളും ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക് പേജ് വഴി പങ്കു വെച്ചിട്ടുണ്ട്. മുകുന്ദൻ നായർ എന്നാണ് ഉണ്ണി മുകുന്ദന്റെ അച്ഛന്റെ പേര്. ഉണ്ണിയുടെ അമ്മയുടെ പേര് റോജി മുകുന്ദൻ എന്നും സഹോദരിയുടെ പേര് കാർത്തിക എന്നുമാണ്. വെള്ളിത്തിരക്ക് പുറത്തും തന്റെ കാരുണ്യ പ്രവർത്തനങ്ങളുമായി സജീവമായ ഉണ്ണി മുകുന്ദൻ മലയാളത്തിലെ തിരക്കേറിയ താരങ്ങളിൽ ഒരാളുമാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.