മേപ്പടിയാൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഷഫീഖിന്റെ സന്തോഷം. ഉണ്ണിമുകുന്ദൻ, മനോജ് കെ. ജയന്‍, ബാല, ദിവ്യ പിള്ള, ആത്മിയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനൂപ് പന്തളം ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെ തിരക്കഥയും രചിച്ച ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടക്കുകയും, ഇതിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ ആരംഭിക്കുകയും ചെയ്തു. ഷഹീന്‍ സിദ്ധിക്ക്, മിഥുന്‍ രമേഷ്, സ്മിനു സിജോ, ബോബൻ സാമുവൽ, ഹരീഷ് പേങ്ങൻ, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജാ, ജോര്‍ഡി പൂഞ്ഞാര് തുടങ്ങിയ പ്രശസ്ത താരങ്ങളും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. എ ഫണ്‍ റിയലസ്റ്റിക് മൂവി എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന.
എൽദോ ഐസക് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാൻ റഹ്‌മാനാണ്. നൗഫൽ അബ്ദുള്ള ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്. പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് മംഗലത്ത്, പ്രൊഡക്ഷന്‍ ഡിസൈനർ-ശ്യാം കാർത്തികേയൻ, മേക്കപ്പ്-അരുൺ ആയൂർ, വസ്ത്രാലങ്കാരം-അരുൺ മനോഹർ, സ്റ്റിൽസ്-അജി മസ്ക്കറ്റ്,പരസ്യകല-മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാകേഷ് കെ രാജൻ,പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റുന്റ്-വിപിൻ കുമാർ, പി ആർ ഓ എസ് ദിനേശ് എന്നിവരാണ് ഈ ചിത്രത്തിന്റെ മറ്റു പിന്നണി പ്രവർത്തകർ. ഷഫീക് എന്ന ടൈറ്റിൽ കഥാപാത്രം ആയാണ് ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നത്. മോഹൻലാൽ നായകനായ ട്വൽത് മാൻ ആണ് ഇനി ഉണ്ണി മുകുന്ദൻ അഭിനയിച്ചു റിലീസ് ചെയ്യാൻ പോകുന്ന ചിത്രം.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.