മെഗാ സ്റ്റാർ മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ബാല താരം അച്യുതൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം വരുന്ന നവംബർ മാസം ഇരുപത്തിയൊന്നിന് ലോകം മുഴുവൻ റിലീസ് ചെയ്യും. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആയി റിലീസ് ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമാണ്. ശങ്കർ രാമകൃഷ്ണൻ ആണ് ഈ ചിത്രത്തിന്റെ അവലംബിത തിരക്കഥ ഒരുക്കിയത്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രത്തിന്റെ ടീസർ, ഒരു വീഡിയോ സോങ്, മേക്കിങ് വീഡിയോ എന്നിവ റിലീസ് ചെയ്തു കഴിഞ്ഞു. അധികം വൈകാതെ ഇതിന്റെ ട്രൈലെർ റിലീസും ഉണ്ടാകും എന്നാണ് സൂചന.
എന്നാൽ ചിത്രത്തിന്റെ ടീസർ, മേക്കിങ് വീഡിയോ, പാട്ട് എന്നിവയിലൊക്കെ മമ്മൂട്ടിയെ വളരെ കുറച്ചേ കാണിക്കുന്നുള്ളു. കൂടുതലും ഉണ്ണി മുകുന്ദനെ ആണ് ഇതുവരെ വന്ന ടീസർ, മേക്കിങ് വീഡിയോ, സോങ് വീഡിയോ എന്നിവയിലും പോസ്റ്ററുകളിലും ഹൈലൈറ്റ് ചെയ്തു കാണിക്കുന്നത്. അത് കണ്ട ഒരു ആരാധകൻ ഉണ്ണി മുകുന്ദനോട് ചോദിച്ച ചോദ്യം ഇതാണ്, “ഒരു ഡൗട്ട് ഉണ്ണിയേട്ടാ.. മമ്മുക്ക ഇനി ഗസ്റ്റ് റോൾ എങ്ങാനും ആണോ? അല്ല ഫോട്ടോസ് മൊത്തം ചേട്ടന്റെ മാത്രം പുറത്തിറങ്ങുന്നത് കൊണ്ട് ചോദിക്കുന്നതാണ്”. ഇതിനു ഉണ്ണി മുകുന്ദൻ കൊടുത്ത മാസ്സ് മറുപടിയാണ് മമ്മൂട്ടി ആരാധകരുടെ കയ്യടി നേടുന്നത്.
“മമ്മുക്ക ഹീറോ ആണെന്ന് പ്രൂവ് ചെയ്യാൻ ഫോട്ടോസ് വേണ്ട.. പേര് മാത്രം മതി..”. ഇങ്ങനെ പറഞ്ഞ ഉണ്ണി, മമ്മുക്കയുടെ പ്രകടനം നിങ്ങൾക്ക് ഒരുപാടു സന്തോഷം നൽകും എന്നും പറയുന്നു. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ മാമാങ്കത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് ഈ ചിത്രം പറയുന്നത്. ചാവേറുകൾ ആയാണ് മമ്മൂട്ടിയും ഉണ്ണിയും അച്യുതനും ഒക്കെ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രാചി ടെഹ്‌ലൻ, അനു സിതാര, സുദേവ് നായർ എന്നിവരൊക്കെയും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. എം ജയചന്ദ്രൻ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മനോജ് പിള്ളൈ ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.