Unni Mukundan's mass reply going viral
സോഷ്യൽ മീഡിയയിൽ മരണ മാസ്സ് മറുപടികൾ നൽകുന്നതിൽ മുൻപന്തിയിൽ ആണ് ഉണ്ണി മുകുന്ദൻ എന്ന യുവ താരം. പല തവണ ഉണ്ണി മുകുന്ദൻ പലർക്കായി നൽകിയ കിടിലൻ മറുപടികൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. മലയാളത്തിന്റെ മസിൽ അളിയൻ എന്നാണ് ശരീരം സൂക്ഷിക്കുന്ന ഉണ്ണി മുകുന്ദന്റെ ആരാധകർ വിളിക്കുന്നത് തന്നെ. ഇപ്പോഴിതാ തന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കമന്റ് ചെയ്ത ഒരാൾക്ക് ഗംഭീര മറുപടിയാണ് ഉണ്ണി മുകുന്ദൻ കൊടുത്ത്. ആ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. തമാശ പോലെ ഒരാൾ ചോദിച്ചതിന് തമാശ പോലെ തന്നെയാണ് ഉണ്ണി മുകുന്ദൻ മറുപടിയും കൊടുത്തിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ തന്റെ മസിലുകൾ നിറഞ്ഞ ശരീരം കാണിച്ചു കൊണ്ട് ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ഇട്ടിരുന്നു. അതിന്റെ താഴെ ഒരാൾ കമന്റ് ഇട്ടതു , “മസിൽ മാൻ തകർത്ത ദാമ്പത്യം താൻ കേട്ടിട്ടുണ്ടോ ” എന്നാണ്. അതിനു മറുപടിയായി “മസിൽ മാൻ ഇടിച്ചു ഒടിച്ച മൂക്കിന്റെ പാലം താൻ കണ്ടിട്ടുണ്ടോ” എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മരണ മാസ്സ് കമന്റ് . ഏതായാലും ഉണ്ണി മുകുന്ദന്റെ ആരാധകരും അദ്ദേഹത്തെ ഇൻസ്റാഗ്രാമിലും സോഷ്യൽ മീഡിയയിലും പിന്തുടരുന്നവരും ആ മറുപടി വൈറൽ ആക്കി കഴിഞ്ഞു. ട്രോളന്മാരും കട്ട സപ്പോർട്ടുമായി ഉണ്ണി മുകുന്ദന് ഒപ്പം ഉണ്ട്. കൈ നിറയെ ചിത്രങ്ങളുമായി ഏറെ തിരക്കിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ. ഈ വർഷം തന്നെ ഏതാനും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ ഭാഗം ആവാൻ ഈ നടന് സാധിച്ചിട്ടുണ്ട്. മലയാളത്തിന്റെ യുവ താരനിരയുടെ മുൻനിരയിൽ തന്നെ സ്ഥാനമുള്ള നടനാണ് ഉണ്ണി മുകുന്ദൻ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.