ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയുടെ ഹിന്ദി പതിപ്പ് ബ്ലോക്ക്ബസ്റ്റർ ആയി പ്രദർശനം തുടരുമ്പോൾ, ഇന്ന് മുതൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും വമ്പൻ റിലീസായി തെലുങ്ക് സംസ്ഥാനങ്ങളിൽ റിലീസ് ചെയ്യുകയാണ്. 300 ൽ കൂടുതൽ സ്‌ക്രീനുകളിൽ അവിടെ റിലീസ് ചെയ്യുന്ന ചിത്രം തെലുങ്കിലും തരംഗം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ നിർമ്മിച്ചത് ക്യൂബ്സ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ്.
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വയലൻസ് ഉള്ള ചിത്രം എന്ന വിശേഷണം ലഭിച്ച ഈ ചിത്രം മാസ്സ് ചിത്രങ്ങളുടെ ആരാധകരായ തെലുങ്ക് പ്രേക്ഷകർക്കും ഇഷ്ടപെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യമായി ആണ് ഒരു മലയാളം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നോർത്ത് ഇന്ത്യയിൽ നിന്ന് 2 കോടിക്ക് മുകളിൽ ഗ്രോസ് നേടുന്നത്. 1996 ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം കാലാപാനിയുടെ റെക്കോർഡ് ആണ് മാർക്കോ ഇപ്പോൾ തകർത്തത്.
അതുപോലെ മോഹൻലാൽ ചിത്രം പുലി മുരുകന്റെ തെലുങ്ക് പതിപ്പായ മാന്യംപുലി, കഴിഞ്ഞ വർഷങ്ങളിൽ തെലുങ്കിൽ മികച്ച വിജയം നേടിയ മലയാള ചിത്രങ്ങളായ പ്രേമലു, 2018 എന്നിവയുടെ തെലുങ്ക് പതിപ്പുകൾ എന്നിവയുടെ കളക്ഷൻ റെക്കോർഡ് മറികടക്കാൻ മാർക്കോക്ക് സാധിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഇപ്പോൾ ആഗോള ഗ്രോസ് 75 കോടിയും കടന്നു കുതിക്കുകയാണ് മാർക്കോ.
ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റാണ് മാർക്കോ. മാളികപ്പുറം എന്ന ചിത്രത്തെയാണ് മാർക്കോ മറികടന്നത്.തെലുങ്ക് പതിപ്പും കൂടി വൻ ഹിറ്റായാൽ എത്രയും വേഗം നൂറു കോടി ആഗോള ഗ്രോസ് എന്ന നേട്ടത്തിലേക്ക് മാർക്കോ എത്തുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
This website uses cookies.