[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

40 കോടിയിലേക്ക് മാർക്കോ; രണ്ടാം ഭാഗവും ഉറപ്പ് നൽകി ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ നിന്ന് 31 കോടി രൂപയാണ് ഈ ചിത്രം നേടിയ ആഗോള ഗ്രോസ് എന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. 35 കോടിയോളം ചിത്രം നേടിയെന്നാണ് ഏറ്റവും പുതിയ ഒഫീഷ്യൽ അപ്‌ഡേറ്റ് പറയുന്നത്. ക്യൂബ്സ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, ഹനീഫ് അദനി രചിച്ചു സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രത്തിന് വമ്പൻ പ്രേക്ഷക പിൻതുണയാണ് ലഭിക്കുന്നത്.

ആദ്യ മൂന്നു ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം 14 കോടിക്ക് മുകളിൽ നേടിയ ചിത്രം ഗൾഫിൽ നിന്നും 13 കോടിയോളവും, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് മൂന്നു കോടി എന്ന സംഖ്യയിലേക്കും കുതിക്കുകയാണ്. മറ്റു വിദേശ മാർക്കറ്റുകളിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ച വെക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യത്തെ നൂറു കോടി ചിത്രമാവാനുള്ള കുതിപ്പിലാണ് മാർക്കോ. മലയാള സിനിമയിലെ ഒൻപതാമത്തെ നൂറു കോടി ചിത്രമായി മാർക്കോ മാറുമോ എന്നറിയാനുള്ള ആകാംക്ഷയിൽ കൂടിയാണ് പ്രേക്ഷകർ.

ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നൽകിക്കൊണ്ടാണ് ചിത്രം അവസാനിപ്പിച്ചിരിക്കുന്നത്. കുറച്ചു വൈകി ആയാലും രണ്ടാം ഭാഗം സംഭവിക്കുമെന്ന് ഉണ്ണി മുകുന്ദനും പ്രേക്ഷകർക്ക് ഉറപ്പ് നല്കിയിട്ടുണ്ട്. അതിന്റെ ഒരു ആശയം തങ്ങളുടെ മനസ്സിലുണ്ടെന്നും. അത് കൃത്യമായ കഥയും തിരക്കഥയുമായി വികസിച്ചു കഴിയുമ്പോൾ രണ്ടാം ഭാഗം ഇതിലും വലിയ ആക്ഷൻ ത്രില്ലറായി ഒരുക്കുമെന്നും ഉണ്ണി അറിയിച്ചു. മലയാളത്തിലെ എന്ന് മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വയലൻസ് ഉള്ള ചിത്രമെന്ന വിശേഷണവും പേറിയാണ് മാർക്കോ മുന്നേറുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.