ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ നിന്ന് 31 കോടി രൂപയാണ് ഈ ചിത്രം നേടിയ ആഗോള ഗ്രോസ് എന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. 35 കോടിയോളം ചിത്രം നേടിയെന്നാണ് ഏറ്റവും പുതിയ ഒഫീഷ്യൽ അപ്‌ഡേറ്റ് പറയുന്നത്. ക്യൂബ്സ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, ഹനീഫ് അദനി രചിച്ചു സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രത്തിന് വമ്പൻ പ്രേക്ഷക പിൻതുണയാണ് ലഭിക്കുന്നത്.
ആദ്യ മൂന്നു ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം 14 കോടിക്ക് മുകളിൽ നേടിയ ചിത്രം ഗൾഫിൽ നിന്നും 13 കോടിയോളവും, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് മൂന്നു കോടി എന്ന സംഖ്യയിലേക്കും കുതിക്കുകയാണ്. മറ്റു വിദേശ മാർക്കറ്റുകളിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ച വെക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യത്തെ നൂറു കോടി ചിത്രമാവാനുള്ള കുതിപ്പിലാണ് മാർക്കോ. മലയാള സിനിമയിലെ ഒൻപതാമത്തെ നൂറു കോടി ചിത്രമായി മാർക്കോ മാറുമോ എന്നറിയാനുള്ള ആകാംക്ഷയിൽ കൂടിയാണ് പ്രേക്ഷകർ.
ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നൽകിക്കൊണ്ടാണ് ചിത്രം അവസാനിപ്പിച്ചിരിക്കുന്നത്. കുറച്ചു വൈകി ആയാലും രണ്ടാം ഭാഗം സംഭവിക്കുമെന്ന് ഉണ്ണി മുകുന്ദനും പ്രേക്ഷകർക്ക് ഉറപ്പ് നല്കിയിട്ടുണ്ട്. അതിന്റെ ഒരു ആശയം തങ്ങളുടെ മനസ്സിലുണ്ടെന്നും. അത് കൃത്യമായ കഥയും തിരക്കഥയുമായി വികസിച്ചു കഴിയുമ്പോൾ രണ്ടാം ഭാഗം ഇതിലും വലിയ ആക്ഷൻ ത്രില്ലറായി ഒരുക്കുമെന്നും ഉണ്ണി അറിയിച്ചു. മലയാളത്തിലെ എന്ന് മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വയലൻസ് ഉള്ള ചിത്രമെന്ന വിശേഷണവും പേറിയാണ് മാർക്കോ മുന്നേറുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.