ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ക്യൂബ്സ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിലെ എന്ന് മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വയലൻസ് ഉള്ള ചിത്രമെന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിപ്രായപ്പെടുന്ന ചിത്രം ആ കാര്യത്തിൽ ഒരു ബെഞ്ച്മാർക് തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.
യുവ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രം ബോക്സ് ഓഫീസിലും തൂക്കിയടി നടത്തുകയാണ്. ആദ്യ ദിനം പത്ത് കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ചിത്രം രണ്ടാം ദിനം നേടിയ ആഗോള ഗ്രോസ് 12 കോടിക്കും മുകളിലാണെന്ന് ആദ്യ കണക്കുകൾ പറയുന്നു. കേരളത്തിൽ നിന്ന് ചിത്രം ആദ്യ ദിനം നാലര കോടിയോളമാണ് ഗ്രോസ് ചെയ്തത്. രണ്ടാം ദിനം അത് 5 കോടിയോ അതിനു മുകളിലോ എത്തിയേക്കാമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്.
കേരളത്തിന് പുറത്ത് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശത്തും ഗംഭീര കളക്ഷൻ നേടുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് ആണ് നേടിയിരിക്കുന്നത്. ക്രിസ്മസ് വെക്കേഷൻ തീരുന്നതിനു മുൻപ് തന്നെ മാളികപ്പുറം എന്ന ചിത്രത്തെ മറികടന്ന് ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായും മാർക്കോ മാറും. 50 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മാളികപ്പുറം എങ്കിൽ, മാർക്കോ 100 കോടി ക്ലബിൽ ഇടം പിടിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഉണ്ണി മുകുന്ദനൊപ്പം അഭിമന്യു തിലകൻ, കബീർ ദുഹാൻ സിങ്, സിദ്ദിഖ്, ജഗദീഷ്, ആന്സന് പോൾ, യുക്തി തരേജ എന്നിവരും വേഷമിട്ട ചിത്രം കേരളത്തിൽ റെക്കോർഡുകൾ കടപുഴക്കുന്ന പ്രകടനമാണ് നടത്തുന്നത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.