ക്യൂബ്സ് എന്റർടെയ്ന്‍മെന്‍റ്സ് നിര്‍മ്മാണത്തില്‍ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മാർക്കോ പ്രേക്ഷകരുടെ മുന്നിലെത്താനുള്ള ഒരുക്കത്തിലാണ്. മലയാളത്തിലെ ഏറ്റവും വയലന്‍റ് ആയ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ മാർക്കോയെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ, ആ വാർത്ത ശരി വെച്ച് കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ചിത്രത്തിന്റെ എഡിറ്ററായ ഷമീർ മുഹമ്മദ്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ എഡിറ്റ് ചെയ്യുന്ന പുതിയ ചിത്രങ്ങളെ കുറിച്ച് ഷമീർ സംസാരിച്ചത്. മാർക്കോ കണ്ടതിനു ശേഷം താൻ സംവിധായകൻ ഹനീഫ് അദനിയോട് പറഞ്ഞത്, താൻ കണ്ട എല്ലാ കൊറിയൻ ചിത്രങ്ങളും കൂടി ചേർത്ത് വെച്ചാലും അതിൽ മാർക്കോയിൽ ഉള്ള അത്രയും വയലൻസ് കാണാനില്ല എന്നാണെന്നു ഷമീർ വെളിപ്പെടുത്തുന്നു. അത്രക്കധികം വയലൻസ് നിറഞ്ഞ രംഗങ്ങളാണ് മാർക്കോയിൽ ഉള്ളതെന്നും ഷമീർ വ്യക്തമാക്കി.
ക്യൂബ്സ് എന്റർടെയ്ന്‍മെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് കലൈ കിംഗ്സൺ ആണ്. ഇതുവരെ പുറത്തു വന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ ചിത്രത്തിലെ മാരക വയലൻസിനെ സൂചിപ്പിക്കുന്നുണ്ട്.
കെജിഎഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ചിത്രത്തിൽ സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് എന്നിവയും വേഷമിട്ടിരിക്കുന്നു. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.