ഇന്ന് മലയാളത്തിലെ തിരക്കുള്ള യുവ താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. ഒട്ടേറെ ചിത്രങ്ങളുമായി മുന്നോട്ടു നീങ്ങുന്ന ഉണ്ണി മുകുന്ദൻ ഇപ്പോൾ ഒരു നിർമ്മാതാവ് കൂടിയാണ്. ഉണ്ണി മുകുന്ദൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച ആദ്യ ചിത്രമായ മേപ്പടിയാൻ മികച്ച വിജയമാണ് നേടിയെടുത്തത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ നൂറാം ദിവസം ആഘോഷിച്ച വേളയിൽ നടൻ കലാഭവൻ ഷാജോൺ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. സിനിമാഭിനയം നിര്‍ത്താന്‍ പോകുകയാണെന്ന് ഉണ്ണി മുകുന്ദന്‍ ഒരിക്കൽ തന്നോട് പറഞ്ഞിരുന്നു എന്നാണ് ഷാജോൺ വെളിപ്പെടുത്തുന്നത്. തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും അഭിനയം നിര്‍ത്താന്‍ പോകുകയാണെന്നും ഉണ്ണി തന്നോട് പറഞ്ഞത് കരഞ്ഞു കൊണ്ടാണെന്നും കലാഭവൻ ഷാജോൺ വെളിപ്പെടുത്തി. മേപ്പടിയാൻ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി കലാഭവന്‍ ഷാജോണും അഭിനയിച്ചിട്ടുണ്ട്.
ഉണ്ണിയെ ഏറ്റവും കൂടുതല്‍ അടുത്തറിയുന്നത് ഉണ്ണിക്കൊപ്പം അമേരിക്കൻ ഷോക്ക് പോയപ്പോൾ ആണെന്നും, ഇപ്പോൾ ഉണ്ണി നേടുന്ന ഈ വിജയത്തിൽ വളരെയധികം സന്തോഷം ഉണ്ടെന്നും ഷാജോൺ പറയുന്നു. നല്ലൊരു സുഹൃത്ത്, നല്ലൊരു മനുഷ്യന്‍, ഇതാണ് ഉണ്ണി മുകുന്ദൻ എന്നും ഷാജോൺ പറയുന്നു. തങ്ങൾ അമേരിക്കൻ ഷോക്ക് പോയ സമയത്താണ് അഭിനയം നിർത്താൻ പോകുന്നു എന്ന കാര്യം ഉണ്ണി പറഞ്ഞത് എന്നും, ആ സമയത്തു റിലീസ് ചെയ്ത ഉണ്ണിയുടെ ഒരു ചിത്രം വിജയിക്കാതെ പോയതിൽ ഉള്ള വിഷമം ആണ് ഉണ്ണിയെ കൊണ്ട് അത് പറയിച്ചതു എന്നും ഷാജോൺ ഓർത്തെടുക്കുന്നു. എന്നാൽ ഇപ്പോൾ, അടങ്ങാത്ത സ്വപ്‌നങ്ങളും മോഹങ്ങളും ആഗ്രഹങ്ങളുമൊക്കെയായി സിനിമക്ക് പിറകെ നടക്കുന്ന എല്ലാവര്‍ക്കും ഒരു പ്രചോദനമാണ് ഉണ്ണി മുകുന്ദൻ നേടുന്ന ഈ വിജയം എന്നും ഷാജോൺ കൂട്ടിച്ചേർത്തു. നവാഗതനായ വിഷ്ണു മോഹൻ ആണ് ഉണ്ണി മുകുന്ദനെ നായകനാക്കി മേപ്പടിയാൻ ഒരുക്കിയത്.
സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ "പടക്കളം" എന്ന ചിത്രത്തിന്റെ റിലീസ്…
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ദിലീപിന്റെ 150ാം മത്തെ ചിത്രം പ്രിൻസ് ആന്റ് ഫാമിലി യുടെ റിലീസ്…
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരണമാസ്സ്'.…
ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ "ഒറ്റകൊമ്പൻ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ചിത്രീകരണം വിഷുവിന് ശേഷം…
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ്…
ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്.…
This website uses cookies.