മലയാളത്തിന്റെ യുവ താരം ഉണ്ണി മുകുന്ദൻ ഇന്ന് തന്നെ ജന്മദിനം ആഘോഷിക്കുകയാണ്. മലയാളത്തിലെ ഏറ്റവും പോപ്പുലർ ആയ യുവ താരങ്ങളിൽ ഒരാളായ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരവുമാണ്. അത് കൊണ്ട് പ്രേക്ഷകരുടെ പ്രീയപ്പെട്ട ഉണ്ണിയേട്ടന് വേണ്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ജന്മദിന ആശംസകൾ പ്രവഹിക്കുകയാണ്. അതോടൊപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഉണ്ണി മുകുന്ദന് ജന്മദിന സമ്മാനമായി മാമാങ്കം എന്ന ചിത്രത്തിന്റെ ടീം പുറത്തു വിട്ട പുതിയ പോസ്റ്റർ ആണ്. ഈ ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് മാമാങ്കത്തിന്റെ അണിയറ പ്രവർത്തകർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ചന്ദ്രോത് പണിക്കർ എന്ന കഥാപാത്രത്തെ ആണ് ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് സൂചന.
ഒരു യോദ്ധാവായ ചന്ദ്രോത് പണിക്കരെ അവതരിപ്പിക്കാൻ ആയോധന കലയിൽ പരിശീലനം നേടിയതിനൊപ്പം വലിയ ഫിസിക്കൽ മേക് ഓവറിനും ഉണ്ണി വിധേയനായി. ഈ വർഷം റിലീസ് ചെയ്യാൻ പോകുന്ന മാമാങ്കം ഉണ്ണി മുകുന്ദൻ എന്ന നടനും താരത്തിനും ഏറെ നേട്ടങ്ങൾ സമ്മാനിക്കും എന്ന് തന്നെയാണ് ഉണ്ണി മുകുന്ദൻ ആരാധകർ പ്രതീക്ഷിക്കുന്നത്. മമ്മൂട്ടി നായകനായി എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പദ്മകുമാർ ആണ്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് മാമാങ്കം നിർമ്മിച്ചിരിക്കുന്നത്. അനു സിതാര, സുദേവ് നായർ, പ്രാചി തുടങ്ങി വലിയ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ഒരു ഗ്രാഫിക് ടീസർ അടുത്തിടെ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടി എടുക്കുകയും ചെയ്തിരുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.