പഞ്ചവർണ്ണതത്തയ്ക്ക് വേണ്ടി ജയറാം നടത്തിയ മേക്കോവറും മൊട്ടയടിയും എല്ലാം നവമാധ്യമങ്ങളിൽ വലിയ ചർച്ച ആയിരുന്നു. അതിന് ശേഷം ആണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു താരം കൂടി എത്തുന്നത്. ഇത്തവണ പുതിയ ലുക്കിൽ ഞെട്ടിക്കാൻ എത്തിയിരിക്കുന്നത് മലയാളികളുടെ പ്രിയ യുവതാരം ഉണ്ണി മുകുന്ദനാണ്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉണ്ണി മുകുന്ദൻ പുതിയ ലുക്കുമായി ആരാധകർക്ക് ഇടയിലേക്ക് എത്തിയത്. കഴിഞ്ഞ പണി മുടക്ക് ദിവസം നടത്തിയ യാത്രയുടെ ചിത്രങ്ങളും ഉണ്ണി മുകുന്ദൻ പങ്കുവെയ്ക്കുകയുണ്ടായി .
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചാണക്യ തന്ത്രം എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ഗെറ്റപ്പ് ചെയ്ഞ്ച് എന്നാണ് അറിയാൻ കഴിയുന്നത്. വിവിധ ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രത്തിൽ സ്ത്രീ വേഷത്തിൽ എത്തിയ ഉണ്ണി മുകുന്ദൻ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്ത് തന്നെ ആയാലും ഓരോ തവണ പുറത്തു വരുന്ന പുതിയ ലുക്കുകളിൽ ആരാധകരും വലിയ പ്രതീക്ഷയിലാണ്. ബോംബെ മാർച്ച് 12, മല്ലു സിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മുന്നിലേക്ക് എത്തിയ ഉണ്ണിമുകുന്ദൻ ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഉണ്ണിമുകുന്ദൻ അവസാനമായി അഭിനയിച്ച് പുറത്തു വന്ന തെലുങ്ക് ചിത്രം ഭാഗമതി, മലയാള ചിത്രം ഇര എന്നിവ മികച്ച വിജയങ്ങൾ ആയിരുന്നു. ഷൂട്ടിംഗ് പൂർത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രം ചാണക്യ തന്ത്രത്തിന്റെ സംവിധായകൻ കണ്ണൻ താമരക്കുളമാണ് . അച്ചായൻസ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ചാണക്യതന്ത്രം. ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.