മലയാള സിനിമയിലെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയിരുന്നു സുരേഷ് ഗോപി. ഒട്ടേറെ തീപ്പൊരി ആക്ഷൻ- മാസ്സ് കഥാപാത്രങ്ങൾ നമ്മുക്ക് മുന്നിൽ എത്തിച്ച അദ്ദേഹം മോഹൻലാൽ, മമ്മൂട്ടി എന്നിവർ കഴിഞ്ഞാൽ മലയാള സിനിമ ഭരിച്ചിരുന്ന ഒരു താരമായിരുന്നു. ഇടക്കാലത്തു അദ്ദേഹം സാമൂഹിക- രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി സിനിമാ ജീവിതത്തിൽ നിന്ന് മാറി നിന്നു എങ്കിലും നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ആ പരിപാടിയിലൂടെ ഒട്ടേറെ അശരണർക്കും സഹായം ആവശ്യമുള്ള പാവപ്പെട്ടവർക്കും തന്റെ സ്വന്തം നിലയിൽ സഹായവുമായി സുരേഷ് ഗോപി എത്തി. ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും നോക്കാതെ സുരേഷ് ഗോപി സഹായിച്ചവർ ഏറെ. ഇപ്പോഴിതാ സിനിമയിൽ മാത്രമല്ല, ജീവിതത്തിലും സൂപ്പർ സ്റ്റാർ ആണ് സുരേഷ് ഗോപി എന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് യുവ താരം ഉണ്ണി മുകുന്ദൻ.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പരിപാടിയുടെ പുതിയ സീസണിലും മറ്റുള്ളവരെ സഹായിക്കുന്ന തന്റെ ആ പതിവ് തുടരുകയാണ് സുരേഷ് ഗോപി. ഇപ്പോൾ തന്നെ ഒട്ടേറെ പേരെ അദ്ദേഹം സഹായിച്ചു കഴിഞ്ഞു. അതിൽ പലതും സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. അതിൽ തന്നെ ചുമട്ടു തൊഴിലാളി ആയ ഒരാളുടെ ചെവിയുടെ ശസ്‍ത്രക്രിയക്കുള്ള ചിലവുകൾ മുഴുവൻ വഹിക്കും എന്നുള്ള സുരേഷ് ഗോപിയുടെ പ്രഖ്യാപനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആ ചുമട്ടു തൊഴിലാളിയുടെ ഭാര്യ ആയ പൂജ ഈ പരിപാടിൽ മത്സരാർത്ഥി ആയി എത്തിയിരുന്നു. അവർക്കു സുരേഷ് ഗോപി അദ്ദേഹത്തിന് സഹായ വാഗ്ദാനം നൽകുന്ന വീഡിയോ പങ്കു വെച്ച് കൊണ്ടാണ് ഇപ്പോൾ യുവ താരം ഉണ്ണി മുകുന്ദൻ സുരേഷ് ഗോപിയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോൾ ഒരുപിടി മികച്ച പ്രൊജെക്ടുകളിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുക കൂടിയാണ് സുരേഷ് ഗോപി.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.