ഉണ്ണിമുകുന്ദനെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ ചാണക്യതന്ത്രം’ എന്ന് പേരിട്ടു. ബിഗ് ബജറ്റിൽ ഒരു ആക്ഷന് ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിൽ ചാണക്യനെ അനുസ്മരിപ്പിക്കുന്ന തന്ത്രശാലിയായ പോരാളിയായാണ് ഉണ്ണി മുകുന്ദൻ എത്തുക. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനും ഉണ്ണി മുകുന്ദനോടൊപ്പം ഒരു പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്നുണ്ട്.
ശിവദ, ശ്രുതി രാമചന്ദ്രന്, സായ്കുമാര്, രമേഷ് പിഷാരടി, ഹരീഷ് കണാരന്, സമ്പത്ത്, ജയന് ചേര്ത്തല, ധര്മ്മജന് ബോള്ഗാട്ടി, ഡ്രാക്കുള സുധീര്, നിയാസ്, മുഹമ്മദ് ഫൈസല്, അരുണ്, സോഹന് സീനുലാല്, എന്നിങ്ങനെ ഒരു വൻ താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.
ആടുപുലിയാട്ടം, അച്ചായന്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് ‘ആടുപുലിയാട്ട’ത്തിന്റെ തന്നെ തിരക്കഥാകൃത്തായ ദിനേശ് പളളത്താണ്. കൈതപ്രത്തിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം നൽകുന്നത്. പ്രദീപ് നായരാണ് ഛായാഗ്രഹണം.
അതേസമയം സൈജു എസ് സംവിധാനം ചെയ്യുന്ന ഇര എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സംവിധായകന് വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിയുടെ കൂടെ മാസ്റ്റര് പീസ്, അനുഷ്കാ ഷെട്ടിയുമൊത്ത് ഭാഗ്മതി എന്നിവയാണ് ഉണ്ണിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്. ജോൺ തെക്കൻ എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് മാസ്റ്റർ പീസിൽ ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുക.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.