മലയാളത്തിലെ പ്രശസ്ത യുവ താരങ്ങളിൽ ഒരാളായ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ്. ഒരു നടൻ എന്നതിനുപരി, അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തികൾ കൊണ്ടും ഉണ്ണി മുകുന്ദനെ സ്നേഹിക്കുന്ന ഒരുപാട് പേര് ഇന്നുണ്ട്. തന്റെ ഫാൻസ് അസോസിയേഷൻ വഴിയും നേരിട്ടുമൊക്കെ ഒട്ടേറെ സഹായങ്ങൾ ആണ് പല പല ദുരിത സമയത്തു അദ്ദേഹം സഹായം അര്ഹതപ്പെടുന്നവർക്കായി എത്തിച്ചു കൊടുക്കാറുള്ളത്. ഇപ്പോഴിതാ ഒരിക്കൽ കൂടി ഉണ്ണി മുകുന്ദൻ എന്ന മനുഷ്യന്റെ നന്മ ലോകമറിയുകയാണ്. സഹായം അഭ്യർത്ഥിച്ചു കൊണ്ട് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിൽ വന്ന കമന്റുകൾ കണ്ട ഉടനെ തന്നെ അതിനു വേണ്ട നടപടികൾ എടുത്തു സഹായം നല്കിയിരിക്കുകയാണ് ഈ താരം. കോഴിക്കോട്, രാമനാട്ടുകരയിലെ തന്റെ ഫാൻസ് വഴിയാണ് 50 ൽ പരം കിറ്റുകൾ കോവിഡ് മഹാമാരിയിൽ കഷ്ടത അനുഭവിക്കുന്ന നിർദ്ധരരായ ഒരുപറ്റം ആളുകൾക്ക് വേണ്ടി ഉണ്ണി മുകുന്ദൻ എത്തിച്ചു നൽകിയത്.
കോവിഡ് ലോക്ക് ഡൗണായതിനാൽ അദ്ദേഹത്തിന് എത്താൻ സാധിച്ചില്ലെങ്കിലും രാമനാട്ടുകരയിൽ ഉള്ള തന്റെ ആരാധക കൂട്ടായ്മ വഴി കൃത്യ സമയത്തു തന്നെ അദ്ദേഹം സഹായം എത്തിച്ചു. അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ചായപ്പൊടി, ഒരു കിലോ റവ, ആട്ട, കിഴങ്ങ്, സവാള, പഞ്ചസാര, വാഷിംഗ് സോപ്പ്, അഞ്ഞൂറ് വെളിച്ചെണ്ണ ഇത്രയും അടങ്ങുന്ന ഒരു വലിയ കിറ്റ് ആണ് തന്നോട് സഹായമഭ്യർത്ഥിച്ചവർക്കായി ഉണ്ണി മുകുന്ദൻ നൽകിയത്. ഇത്തരത്തിലുള്ള 50000 രൂപയുടെ ഭക്ഷ്യകിറ്റുകൾ ആണ് ശ്രീവൈകുണ്ഠം ചാരിറ്റബ്ൾ ട്രസ്റ്റിന് ആരാധകർ വഴി അദ്ദേഹം എത്തിച്ചു നൽകിയിരിക്കുന്നത്. സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് ഇനിയുള്ള ദിവസങ്ങളിൽ അവ വിതരണം ചെയ്യുന്നതാണ് എന്നും ട്രസ്റ്റിന്റെ ഭാരവാഹികൾ അറിയിച്ചു. ഏതായാലും ഉണ്ണി മുകുന്ദൻ എന്ന നടനും വ്യക്തിയും കൂടുതൽ കൂടുതൽ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുകയാണ് എന്നുറപ്പിച്ചു പറയാം നമ്മുക്ക്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.