താരജാടയില്ലാത്ത പെരുമാറ്റം കൊണ്ട് ആരാധകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയോടുള്ള ആരാധന മൂത്ത് സ്വന്തം മകന് ആ നടന്റെ പേര് നൽകിയിരിക്കുകയാണ് ഒരച്ഛൻ. തൃശൂർ സ്വദേശി സുനിലാണ് മകന് ഉണ്ണി മുകുന്ദൻ എന്ന പേര് നൽകിയത്. സംഭവം വാർത്തയായതോടെ സുനിലിനെ തേടി സാക്ഷാൽ ഉണ്ണി മുകുന്ദന്റെ വിളിയെത്തി. ഉണ്ണി മുകുന്ദന്റെ കടുത്ത ആരാധകനാണ് താനെന്നും രണ്ടാമത്തേത് ആൺകുട്ടിയാണെങ്കിൽ ഉണ്ണി മുകുന്ദൻ എന്ന പേര് നൽകണമെന്നായിരുന്നു ആഗ്രഹമെന്നും സുനിൽ താരത്തോട് പറയുകയുണ്ടായി.
അവാര്‍ഡുകളെക്കാള്‍ വലിയ അംഗീകാരമായിട്ടാണ് താൻ ഇതിനെ കാണുന്നതെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. ഇത് വലിയ ഉത്തരവാദിത്തമാണ് എനിക്ക് നല്‍കിയിരിക്കുന്നത്. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ വളര്‍ന്നു വരുന്ന മോനെയും ചിലപ്പോള്‍ ബാധിച്ചേക്കും. അതുകൊണ്ടു തന്നെ നല്ല കാര്യങ്ങള്‍ ചെയ്തും നന്മകള്‍ പ്രവര്‍ത്തിച്ചും നല്ല കുറെ വിജയങ്ങള്‍ സ്വന്തമാക്കിയും മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നുവെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി പറയുകയുണ്ടായി. തനിക്കും കുടുംബത്തിനും ഒരുപാട് സന്തോഷമുണ്ടാക്കുന്ന കാര്യമാണ് സുനിൽ ചെയ്തതെന്നും തൃശൂർ വരുമ്പോൾ നേരിട്ട് കാണാമെന്നും സുനിലിന് ഉണ്ണി മുകുന്ദൻ വാക്ക് നൽകിയിട്ടുണ്ട്.
സൈജു എസ് സംവിധാനം ചെയ്യുന്ന ‘ഇര’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഉണ്ണി ഇപ്പോള്‍. സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ചേര്‍ന്നാണ് ഈ ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിയുടെ കൂടെ മാസ്റ്റര്‍ പീസ്, അനുഷ്‌കാ ഷെട്ടിയുമൊത്ത് ഭാഗ്മതി എന്നിവയാണ് റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.