മലയാള സിനിമയിൽ യുവ നടന്മാരിൽ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദൻ. ഫിറ്റ്നസ് വളരെ നന്നായി ശ്രദ്ധിക്കുന്ന താരത്തിന്റെ ആദ്യ മലയാള ചിത്രം മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമായിരുന്നു. ‘ബോംബൈ മാര്ച്ച് 12’ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ സാധിച്ച ഉണ്ണിയ്ക്ക് പിന്നീട് ധാരാളം മമ്മൂട്ടി ചിത്രങ്ങളിലും ഭാഗമാവൻ സാധിച്ചിട്ടുണ്ട്. ഫയർമാൻ, രാജാധിരാജ, മാസ്റ്റർപീസ്, എന്നീ ചിത്രങ്ങളിൽ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. ഉണ്ണി മുകുന്ദൻ എന്ന നടന്റെ ഒരു ഭാഗ്യ നിധി തന്നെയാണ് മമ്മൂട്ടി. വീണ്ടും വൈകാതെ ഇവർ ഒന്നിക്കും എന്നാണ് അറിയാൻ സാധിച്ചത്. മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ‘മാസ്റ്റർപീസ്’. മമ്മൂട്ടി ഏറെ സ്റ്റൈലിഷായി ചിത്രത്തിൽ മികച്ച പ്രകടനം തന്നെ കാഴ്ച വെയ്ക്കുകയും ചെയ്തിരുന്നു. പ്രതിനായകനായി പോലീസ് വേഷത്തിൽ ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടങ്ങളിൽ ഒന്ന് മാസ്റ്റർ പീസിൽ കാണാൻ സാധിച്ചു. ഉണ്ണി മുകുന്ദൻ എന്ന നടന്റെ സിനിമ ജീവിതത്തിൽ ഏറെ പ്രചോദനമായ വ്യക്തിയാണ് മമ്മൂട്ടിയെന്നും പല സാഹചര്യങ്ങളിലും മമ്മൂട്ടിയുടെ വാക്കുകൾ തന്നെ കരുത്താനാക്കിയിട്ടുണ്ട് എന്ന് പല ഇന്റർവ്യൂകളിലും ഉണ്ണി പറഞ്ഞിട്ടുണ്ട്.
കൈരളിയിലെ ഏറ്റവും റേറ്റിങ്ങുള്ള ഷോയായ ജെ.ബി ജംക്ഷണിൽ അടുത്തിടെ ഉണ്ണി മുകുന്ദൻ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. ‘മാസ്റ്റർപീസ്’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിൽ നായകനും പ്രതിനായകനും തമ്മിലുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അത് സംഭവിച്ചത്, ഉണ്ണി മുകുന്ദൻ പോലീസ് ഷൂവിൽ മമ്മൂട്ടിയെ ടൈമിംഗ് തെറ്റിയപ്പോൾ അറിയാതെ ചവുട്ടുകയുണ്ടായി, എന്നാൽ തന്റെ പരിക്ക് വകവെക്കാതെ മമ്മൂട്ടി ചിത്രീകരണം പൂർത്തിയാക്കി. കാര്യമായ പരിക്കുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് മെഗാസ്റ്റാർ ഉണ്ണിയോട് പറഞ്ഞത്. കുറെ നാളുകൾക്ക് ശേഷമാണ് ഉണ്ണി മാസ്റ്റർപീസിലെ അണിയറ പ്രവർത്തകറിൽ നിന്ന് അത് അറിഞ്ഞത്, ഉണ്ണിയുടെ ചവിട്ടിൽ കാര്യമായി തന്നെ മമ്മൂട്ടിക്ക് പരിക്ക് ഉണ്ടായെന്നും എന്നാൽ ഉണ്ണി ഒരിക്കലും അറിയരുത് എന്നും അണിയറ പ്രവർത്തകർക്ക് താരം താകീതും നൽകിയിരുന്നു. മമ്മൂട്ടി എന്നും തന്നെ കരുതലോടെയും സ്നേഹത്തോടെയാണ് നോക്കിയിട്ടുള്ളതെന്നതും ഉണ്ണി മുകുന്ദൻ എന്ന നടന്റെ എല്ലാ വളർച്ചക്കും കാരണം മമ്മൂട്ടി എന്ന വ്യക്തിയാണെന് താരം കൂട്ടിച്ചേർത്തു.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.