പ്രശസ്ത യുവ താരം ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിച്ച ചിത്രമാണ് മേപ്പടിയാൻ, അദ്ദേഹം തന്നെ നായകനായി എത്തിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് നവാഗതനായ വിഷ്ണു മോഹൻ ആണ്. ജയകൃഷ്ണൻ എന്ന സാധാരണക്കാരനായ കഥാപാത്രമായി ഉണ്ണി മുകുന്ദൻ തന്റെ കരിയർ ബെസ്റ്റ് പ്രകടനം നടത്തിയ ഈ ചിത്രം പ്രേക്ഷകരും സ്വീകരിച്ചു മികച്ച വിജയമാണ് സമ്മാനിച്ചത്. അങ്ങനെ മികച്ച വിജയം നേടി മുന്നോട്ടു പോകുന്ന ഈ ചിത്രത്തെ ചിലർ രാഷ്ട്രീയപരമായ കാരണങ്ങൾ പറഞ്ഞു വിവാദങ്ങളിലേക്ക് വലിച്ചിടുകയാണ് ചെയ്തത്. സിനിമയിൽ അഭിനയിച്ചവരുടേയും പിന്നണിയിൽ പ്രവർത്തിച്ചവരുടേയും രാഷ്ട്രീയം സിനിമയിലും ഉണ്ടെന്നുള്ള ആരോപണം കൊണ്ട് വന്നും, ഈ സിനിമയെ പിന്തുണച്ചവരെ അധിക്ഷേപിച്ചു കൊണ്ടുമാണ് ചിലർ മുന്നോട്ടു വന്നത്. മേപ്പടിയാൻ പ്രൊമോഷന്റെ ഭാഗമായി ഒരു പോസ്റ്റ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ട നടി മഞ്ജു വാര്യരെയും ഈ കാരണം പറഞ്ഞു ചിലർ അധിക്ഷേപിച്ചു. മഞ്ജു പിന്നീട് ആ പോസ്റ്റ് എടുത്തു മാറ്റിയത് പോലും ഇവരെ പേടിച്ചാണ് എന്ന് വരെ വ്യാഖ്യാനം ഉണ്ടായി. ഏതായാലും ആ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ.
അദ്ദേഹം തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, ഹലോ സുഹൃത്തുക്കളെ, മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
This website uses cookies.