മലയാളത്തിലെ പ്രശസ്ത യുവ താരങ്ങളിൽ ഒരാൾ ആയ ഉണ്ണി മുകുന്ദൻ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരിൽ നിന്നും സിനിമ സുഹൃത്തുക്കളിൽ നിന്നുമെല്ലാം ഉണ്ണിക്കു ജന്മദിന ആശംസകൾ ഒഴുകിയെത്തുകയാണ്. അതിനിടയിൽ എല്ലാവരുടെയും ശ്രദ്ധ നേടുകയാണ് സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അനുഷ്ക ഷെട്ടി ഉണ്ണി മുകുന്ദന് നേർന്ന ജന്മദിനാശംസകൾ. ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രം അവതരിപ്പിച്ചു ഇന്ത്യക്കു അകത്തും, പുറത്തും ഒരുപാട് ആരാധകരെ സൃഷ്‌ടിച്ച നായിക ആണ് അനുഷ്ക ഷെട്ടി. വിസ്മയിപ്പിക്കുന്ന അഭിനയ തികവ് കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ആരാധകരുടെ ഹൃദയങ്ങളിൽ സ്ഥാനം നേടിയ അനുഷ്ക ഉണ്ണി മുകുന്ദന്റെ ഒപ്പം പുറത്തിറങ്ങാൻ ഇരിക്കുന്ന ഒരു തെലുങ്കു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാലും തെലുഗ് സൂപ്പർ താരം ജൂനിയർ എൻ ടി ആരും അഭിനയിച്ച ജനതാ ഗാരേജ് എന്ന ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിച് തെലുങ്കു സിനിമയിൽ അരങ്ങേറിയ ഉണ്ണി മുകുന്ദൻ അഭിനയിച്ച രണ്ടാമത്തെ തെലുങ്ക് ചിത്രമാണ്, ജി അശോക് സംവിധാനം ചെയ്ത ബാഗ്മതിഎന്ന ത്രില്ലർ. അനുഷ്ക ഷെട്ടിയാണ് ഈ ചിത്രത്തിലെ നായിക. മലയാളത്തിൽ നിന്ന് നടൻ ജയറാമും ഈ ചിത്രത്തിന്റെ ഭാഗം ആണ്. ഉണ്ണി മുകുന്ദൻ അഭിനയിച്ച സ്റ്റൈൽ എന്ന മലയാളം ചിത്രത്തിലെ ഒരു സംഘട്ടന രംഗവും സോഷ്യൽ മീഡിയയിൽ തെലുങ്കു നാട്ടിൽ വലിയ പോപ്പുലാരിറ്റി നേടിയിരുന്നു.
ഉണ്ണിയുടെ ഇനി വരാൻ പോകുന്ന ചിത്രം മമ്മൂട്ടി നായകനായി അഭിനയിച്ച മാസ്റ്റർപീസ് ആണ്. അതുപോലെ തന്നെ മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന കോഴി തങ്കച്ചൻ എന്ന ചിത്രത്തിലൂടെ ഉണ്ണി സഹ സംവിധായകൻ ആയും ജോലി ചെയ്യാൻ ഒരുങ്ങുകയാണ്.
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.