മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഉണ്ട എന്ന ചിത്രം അടുത്തയാഴ്ച ആഗോള റിലീസ് ആയി എത്തുകയാണ്. അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഹർഷാദ് എന്ന നവാഗതൻ ആണ്. ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നതു മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറും ജമിനി സ്റ്റുഡിയോയും ചേർന്നാണ്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി മാറും എന്നാണ് യുവ താരം ആസിഫ് അലി പറയുന്നത്.
ആസിഫ് അലി ഈ ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അതിഥി താരം ആയി എത്തുന്നുണ്ട്. ആസിഫ് അലി, വിനയ് ഫോർട്ട് എന്നിവരാണ് അതിഥി താരങ്ങൾ ആയി ഉണ്ടയിൽ അഭിനയിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി, ഷൈൻ ടോം ചാക്കോ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. പ്രശാന്ത് പിള്ളൈ ഈണം പകർന്നിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫും ക്യാമറ ചലിപ്പിച്ചിരിക്കുന്നതു സജിത്ത് പുരുഷനും ആണ്. ബോളിവുഡ് സ്റ്റണ്ട് മാസ്റ്റർ ആയ ശ്യാം കൗശൽ വീണ്ടും മലയാളത്തിൽ സംഘട്ടന സംവിധാനം നിർവഹിച്ച ചിത്രം കൂടിയാണ് ഉണ്ട. മാവോയിസ്റ് ഭീഷണി നിലനിൽക്കുന്ന ഛത്തീസ്ഗഡിലേക്കു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന കേരളാ പോലീസ് ബറ്റാലിയന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.