മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിക്കാൻ പോകുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണ സേതുകുമാർ ആണ്. മെഗാ സ്റ്റാർ മമ്മൂട്ടി ഒരു പോലീസ് ഓഫീസർ ആയി എത്തുന്ന ഈ ചിത്രം ആക്ഷനും കോമടിയും ചേർന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും എന്നാണ് സൂചന. ബോളിവുഡ് താരങ്ങളും അണിനിരക്കുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാകും ഒരുക്കുക. ഈ ചിത്രത്തിന് ആക്ഷൻ ചെയ്യാനായി എത്തുന്നത് പ്രശസ്ത ബോളിവുഡ് ആക്ഷൻ ഡയറക്ടർ ആയ ശ്യാം കൗശൽ ആണ്. ദങ്കൽ എന്ന ആമിർ ഖാൻ ചിത്രത്തിലൂടെ ഏറെ പ്രശസ്തനായ സ്റ്റണ്ട് ഡയറക്ടർ ആണ് ശ്യാം കൗശൽ.
മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഇപ്പൊ സ്റ്റണ്ട് ഡിറക്ഷൻ ചെയ്യുന്നത് പ്രശസ്ത സ്റ്റണ്ട് മാസ്റ്ററും ദേശീയ അവാർഡ് ജേതാവുമായ പീറ്റർ ഹെയ്‌ൻ ആണ്. എന്നാൽ ഇത്തവണ ബോളിവുഡിലെ മറ്റൊരു വമ്പൻ തന്നെ മലയാളത്തിൽ എത്തിച്ചിരിക്കുകയാണ് ഉണ്ട ടീം. ദങ്കലിനു പുറമെ പദ്മാവതി, സഞ്ജു, ബാജി റാവു മസ്താനി, ധൂം 3 , ഗുണ്ടേ, കൃഷ് 3 , രാവൺ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച ആളാണ് ശ്യാം കൗശൽ. ഉത്തരേന്ത്യയിൽ ആണ് ഉണ്ട ഷൂട്ട് ചെയ്യുന്നത്. മലയാളത്തിൽ നിന്നുള്ള ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ടാകും. ഉണ്ടയിൽ അഭിനയിക്കുന്ന ബോളിവുഡ് താരങ്ങൾ ആരൊക്കെ എന്നുള്ള വിവരങ്ങൾ ഉടൻ പുറത്തു വിടും എന്നാണ് സൂചന.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.