മമ്മൂട്ടിയുടെ അടുത്ത മാസം റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ‘ഉണ്ട’. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ഉണ്ട’. പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന രീതിയിലുള്ള ട്രെയ്‌ലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടുള്ള എല്ലാ ക്യാർക്റ്റർ പോസ്റ്ററുകളും വളരെ വ്യത്യസ്തമായ രീതിയിൽ തന്നെയായിരുന്നു പ്രേക്ഷകരിലേക്ക് എത്തിച്ചത്. ആദ്യം പുറത്തിറങ്ങിയ പോസ്റ്റർ തന്നെയാണ് ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്.
മണികണ്ഠൻ സി.പി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടിയും തന്റെ സഹപ്രവർത്തകരും ഒന്നിച്ചുള്ള ഒരു രംഗമാണ് പോസ്റ്ററിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. പോസ്റ്റർ റിലീസിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം ആരാധകർ പോസ്റ്റർ അനുകരിച്ചുകൊണ്ട് ധാരാളം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ദിവസങ്ങൾ മാത്രം നീണ്ടു നിൽക്കും എന്ന് കരുതിയ തരംഗം റിലീസിന് അടുത്തു എത്തിയിട്ട് പോലും ആവേശം ചോർന്നട്ടില്ല. യഥാർത്ഥ പൊലീസുകാർ, പട്ടാളക്കാർ, അറബികൾ, ഫക്ടോറിയിൽ വർക്ക് ചെയ്യുന്ന തൊഴിലാളികൾ തുടങ്ങി സകല മേഖലയിലുള്ള വ്യക്തികളും ഇപ്പോളും പോസ്റ്ററിനെ അനുകരിച്ചു ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ട്. ഉണ്ട എന്ന ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും വലിയ പ്രൊമോഷൻ തന്നെയാണ് ആരാധകരും സിനിമാസ്വാദകരും നൽകുന്നത്. ചിത്രം ഈദിന് പ്രദർശനത്തിനെത്തും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.