മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രം വെള്ളിയാഴ്ച ആണ് റീലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്ത് ആദ്യ ദിനം മുതൽ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉണ്ട തരംഗം ആണ് ഇപ്പോൾ. ഓരോ പ്രേക്ഷകനും ഈ ചിത്രത്തിന് വലിയ തോതിലുള്ള പ്രശംസയാണ് നൽകുന്നത്. മമ്മൂട്ടി എന്ന നടനെ തങ്ങൾ കാണാൻ ആഗ്രഹിച്ച രീതിയിൽ ഖാലിദ് റഹ്മാൻ അവതരിപ്പിച്ചു എന്നു ചിലർ പറയുമ്പോൾ മറ്റു ചിലർ പറയുന്നത് പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും ഉണ്ട മലയാള സിനിമയിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറി എന്നാണ്.
വലിയ ചിത്രങ്ങളെക്കാളും ഇത്തരം കൊച്ചു ചിത്രങ്ങൾ ആണ് മികവ് പുലർത്തുന്നത് എന്ന അഭിപ്രായം ആണ് മറ്റു ചിലർ പങ്ക് വെക്കുന്നത്. വലിയ വിജയങ്ങളും മികച്ച ചിത്രങ്ങളുമായി ഈ വർഷം മലയാള സിനിമ കുതിക്കുകയാണ് എന്നതും പ്രേക്ഷകർ സൂചിപ്പിക്കുന്നു. നവാഗതനായ ഹർഷാദ് രചിച്ച ഈ ചിത്രത്തിൽ എല്ലാ അഭിനേതാക്കളും ഗംഭീര പ്രകടനം ആണ് നൽകിയിരിക്കുന്നത്. ഓരോ കഥാപാത്രങ്ങൾക്കും കഥയിൽ വ്യക്തമായ സ്ഥാനവും പ്രാധാന്യവും നൽകാൻ സംവിധായകനും രചയിതാവിനും സാധിച്ചിട്ടുണ്ട്. മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ, ജമിനി സ്റ്റുഡിയോ എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഷൈൻ ടോം ചാക്കോ, റോണി, ലുക്മാൻ, അർജുൻ അശോകൻ, ഭഗവാൻ തിവാരി, ഓംകാർ ദാസ് മണിപ്പൂരി, രഞ്ജിത്ത്, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, സുധി കോപ്പ, വിനയ് ഫോർട്ട്, ആസിഫ് അലി, ജേക്കബ് ഗ്രിഗറി എന്നിവരും അഭിനയിച്ചിരിക്കുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.