മികച്ച പൊതുജനാഭിപ്രായം നേടി മുന്നേറുന്ന മമ്മൂട്ടി ചിത്രമായ ഉണ്ടക്കു സെലിബ്രിറ്റികളിൽ നിന്നും സൗത്ത് ഇന്ത്യൻ സിനിമയിലെ പ്രമുഖരിൽ നിന്നും വലിയ പ്രശംസയാണ് ലഭിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി യാത്ര എന്ന ചിത്രം ഒരുക്കിയ മഹി വി രാഘവ് എന്ന തെലുങ്കു സംവിധായകൻ പറയുന്നത് ഈ വർഷത്തെ മമ്മൂട്ടിയുടെ സിനിമകളെ കുറിച്ചാണ്. പേരൻപ്, യാത്ര എന്നീ സിനിമകളിലൂടെ നിരൂപക പ്രശംസ നേടിയെടുത്ത മമ്മൂട്ടി, മധുര രാജ എന്ന മാസ്സ് ചിത്രത്തിലൂടെ ബോക്സ് ഓഫീസിൽ വിജയം നേടി. ഇപ്പോൾ ഉണ്ട എന്ന ചിത്രത്തിലൂടെ നിരൂപക പ്രശംസയും ബോക്സ് ഓഫീസ് വിജയവും ഒരുമിച്ചു നേടിയെടുക്കുകയാണ് ഈ താരം. ഭാഷയും, കഥാപാത്രങ്ങളും, അതിന്റെ ക്യാൻവാസും ഒന്നും പ്രശ്നമല്ലാതെ മികച്ച ചിത്രങ്ങൾ ആണ് മമ്മൂട്ടി നൽകുന്നത് എന്നും ഈ വർഷം ഇനിയും മികച്ച കഥാപാത്രങ്ങൾ അദ്ദേഹത്തിൽ നിന്ന് ലഭിക്കുന്നതിനായി കാത്തിരിക്കുന്നു എന്നും മഹി വി രാഘവ് പറയുന്നു.
മമ്മൂട്ടിയുടെ ഇതുവരെയുള്ള പോലീസ് കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഉണ്ടയിലെ മണി സർ എന്നും മറ്റെല്ലാ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച വെച്ചു എന്നും നീലിമ മേനോൻ പറയുമ്പോൾ, മലയാള സിനിമയിൽ നിന്ന് ഈ വർഷം ഉണ്ടാവുന്ന നല്ല ചിത്രങ്ങളെ കുറിച്ചാണ് ശ്രീദേവി ശ്രീധർ പറയുന്നത്. ഈ മാസത്തിൽ തന്നെ തമാശക്കും വൈറസിനും ശേഷം ഇപ്പോൾ ഉണ്ടയും കൂടി വന്നതോടെ മലയാള സിനിമ അത്ഭുതപ്പെടുത്തുകയാണെന്നു അവർ പറയുന്നു. ഓരോ ചിത്രവും പറയുന്ന കഥയും അതിന്റെ രചനയും അഭിനയവും, എല്ലാം ചേർന്ന് മലയാള സിനിമ വിസ്മയിപ്പിക്കുകയാണ് എന്ന് ശ്രീദേവി ശ്രീധർ പറയുന്നു. ഉണ്ടക്കു ലഭിക്കുന്ന കയ്യടിയെ കുറിച്ചും അവർ എടുത്തു പറയുന്നുണ്ട്. ഏതായാലും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഒരു മികച്ച ചിത്രമായി മാറി കഴിഞ്ഞു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.