67 മത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകുന്നേരം നാല് മണിക്ക് പ്രഖ്യാപിക്കും എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അഞ്ചു പ്രാദേശിക ജൂറികൾ, അവാർഡിന് സമർപ്പിക്കപ്പെട്ട ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ചിത്രങ്ങൾ, പ്രധാന ജൂറിക്ക് മുൻപാകെ സമർപ്പിക്കുകയും, അതിൽ നിന്ന് അവർ അവാർഡുകൾ തീരുമാനിക്കുകയുമായിരുന്നു. മലയാളത്തിൽ നിന്ന് പതിനേഴു ചിത്രങ്ങൾ ആണ് പ്രധാന ജൂറിക്ക് മുന്നിൽ എത്തിയിട്ടുള്ളത്. അതിൽ തന്നെ ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ചത് മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിനാണ്. മികച്ച നടൻ, സംവിധായകൻ, ചിത്രം തുടങ്ങി ഏഴു നോമിനേഷനുകൾ ആണ് ഈ ചിത്രത്തിന് ലഭിച്ചത്. ഇപ്പോൾ വരുന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത് മികച്ച നടനുള്ള പുരസ്‍കാരം ഈ ചിത്രത്തിലെ പ്രകടന മികവിന് മോഹൻലാലിന് ലഭിക്കുമെന്നാണ്. ഒത്ത സെറുപ്പു എന്ന ചിത്രത്തിലെ പ്രകടനത്തിന് തമിഴ് നടൻ പാർഥിപനും മത്സര രംഗത്തുണ്ടെന്നും മത്സരം കൊടുത്താൽ ഇരുവർക്കും മികച്ച നടനുള്ള അവാർഡ് പങ്കിട്ടു നൽകുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനു മുൻപ് മമ്മൂട്ടി, സുരേഷ് ഗോപി, ബാലചന്ദ്ര മേനോൻ, സലിം കുമാർ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി ഒട്ടേറെ മലയാള നടൻമാർ ദേശീയ പുരസ്‍കാരം പങ്കിട്ടു നേടിയിട്ടുണ്ട്.
മരക്കാർ കൂടാതെ ഇഷ്‌ക്, വൈറസ്, ജെല്ലിക്കെട്ട്, മൂത്തോൻ, സമീർ, വാസന്തി, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളും മലയാളത്തിൽ നിന്ന് തിരഞ്ഞെടുക്കപെട്ടവയിലുണ്ട്. മൂന്നു സംസഥാന ചലച്ചിത്ര അവാർഡുകൾ നേടിയ മരക്കാർ, കലാസംവിധാനം, വസ്ത്രാലങ്കാരം, ഛായാഗ്രഹണം, വി എഫ് എക്സ് എന്നീ വിഭാഗങ്ങളിലും ദേശീയ അവാർഡിൽ നോമിനേഷനുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ പ്രഖ്യാപിക്കേണ്ട അവാർഡുകളാണ് ഇതെങ്കിലും, കോവിഡ് പ്രതിസന്ധി മൂലം ചിത്രങ്ങളുടെ സ്‌ക്രീനിങ്ങും അവാർഡ് പ്രഖ്യാപനവും വൈകുകയായിരുന്നു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.