ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അങ്കിൾ റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടി നായകനായ ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ദാമോദറാണ്. രഞ്ജിത്തിന്റേയും എം. പദ്മകുമാറിന്റെയും സഹസംവിധായകനായി പ്രവർത്തിച്ച ഗിരീഷ് ദാമോദർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കിൾ. ചിത്രത്തിൽ കാർത്തിക മുരളീധരൻ, ജോയ് മാത്യു, കെ. പി. എസ്. സി ലളിത, സുരേഷ് കൃഷ്ണ, കൈലാഷ്, മുത്തുമണി തുടങ്ങിയവർ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജി സെബാസ്ററ്യൻ, സരിത എന്നിവരോടപ്പം രചയിതാവായ ജോയ് മാത്യുവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മമ്മൂട്ടിയുടെ ഇന്നേവരെ കാണാത്ത അഭിനയമുഹൂര്‍ത്തങ്ങള്‍ കോർത്തിണക്കിയായിരിക്കും ചിത്രം വരുന്നത്. ഒരു സാമൂഹിക പ്രതിബദ്ധതയുള്ള കഥയാണ് ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നത്. സുഹൃത്തിന്റെ മകളോടൊപ്പമുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. യാത്രയും തുടർന്നുള്ള ഇവരുടെ സൗഹൃദവും ബന്ധവുമെല്ലാം ചിത്രം ചർച്ചയാക്കുന്നു. കഴിഞ്ഞ വാരം ചിത്രത്തിന്റെ ആദ്യ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പോസ്റ്റർ വളരെയധികം ശ്രദ്ധ നേടി. മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പും അന്ന് പ്രേക്ഷക പ്രതീക്ഷ വർദ്ധിപ്പിച്ചു.
ഇതിനു മുൻപ് ജോയ് മാത്യു സംവിധാനം ചെയ്ത പുറത്തുവന്ന ഷട്ടർ വലിയ പ്രേക്ഷശ്രദ്ധ നേടിയിരുന്നു. നിരൂപക പ്രശംസ വൻ തോതിൽ നേടിയ ചിത്രം അവാർഡുകളും വാരിക്കൂട്ടി. ചിത്രത്തിൽ ലാൽ, വിനയ് ഫോർട്ട് തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെല്ലാം വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന ജോയ് മാത്യവും മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായ മമ്മൂട്ടിയും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. കാത്തിരിക്കാം മമ്മൂട്ടിയുടെ മറ്റൊരു മികച്ച കഥാപാത്രത്തിനായി.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.