ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന മാർഗ്ഗം അന്യ രാജ്യങ്ങൾ ആകുമ്പോൾ നമ്മുടെ രാജ്യത്തിന് നഷ്ടപ്പെടുന്നത് വിലമതിക്കാനാവാത്ത അവരുടെ ബുദ്ധിയും അദ്ധ്വാനവുമാണ്. കേരളത്തിൻറെ ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലത്തെ കുറിച്ചും , നമ്മുടെ നാടിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങളെപ്പറ്റിയും വ്യക്തമായി പ്രതിപാദിക്കുന്ന ഒരു സിനിമയാണ് “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)”. ഈ സിനിമ കണ്ട് മനസ്സ് നിറഞ്ഞു എന്നാണ് ബഹുമാനപ്പെട്ട എം.പി N.K പ്രേമചന്ദ്രൻ പറഞ്ഞത്. ഇതിലെ കഥാപാത്രങ്ങളുടെ പ്രകടനം അദ്ദേഹം എടുത്തു പറയുക യുണ്ടായി. പ്രത്യേകിച്ച് രഞ്ജിത്ത് സഞ്ജീവിന്റെയും ജോണി ആന്റണിയുടെയും പ്രകടനം ഈ ചിത്രത്തെ മികച്ചതാക്കുന്നുണ്ട് എന്നും വിദ്യാർത്ഥികൾ വിദേശത്ത് പോകും മുമ്പ് (UKOK)ഒന്ന് കാണുക എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്,പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിച്ച് അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള” (UKOK) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ ആണ് നിർവ്വഹിച്ചിരിക്കുന്നത്. നടൻ ശബരീഷ് വർമ്മ എഴുതിയ മനോഹര വരികൾക്ക് നേരം, പ്രേമം പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രാജേഷ് മുരുകേശൻ ഈണം പകർന്നിരിക്കുന്നു. എഡിറ്റർ-അരുൺ വൈഗ.ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,കല-സുനിൽ കുമരൻ,മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം-മെൽവി ജെ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, ഡിസൈൻസ്-യെല്ലോ ടൂത്ത്സ്, അഡ്വർടൈസിംഗ് – ബ്രിങ് ഫോർത്ത്, മാർക്കറ്റിംഗ്- റമ്പൂട്ടാൻ, വിതരണം-സെഞ്ച്വറി റിലീസ്,പി ആർ ഒ-എ എസ് ദിനേശ്, അരുൺ പൂക്കാടൻ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.