ഒരുപാട് പ്രതീക്ഷകൾ പ്രേക്ഷകർ വെച്ച് പുലർത്തുന്ന ചിത്രം ആണ് മഞ്ജു വാര്യർ നായിക ആയെത്തുന്ന ഉദാഹരണം സുജാത. നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ഈ ചിത്രം ഈ വരുന്ന സെപ്റ്റംബർ 28 നു കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. മഞ്ജു വാര്യർ എന്ന നടിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നാണ് ചിത്രത്തിന്റെ അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. മഞ്ജുവിന്റെ അഭിനയ ജീവിതത്തിലെ ഒരു പൊൻതൂവൽ ആയി മാറിയേക്കാവുന്ന കഥാപാത്രം ആണ് ചേരി നിവാസിയും വിധവയും ഒരു പെൺകുട്ടിയുടെ അമ്മയുമായ സുജാത എന്ന കഥാപാത്രം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തിറങ്ങിയ ഒരു ഗാനവും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ പ്രതീക്ഷകൾ വർദ്ധിപ്പിച്ചു കൊണ്ട് ചിത്രത്തിലെ പുതിയ ഒരു ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്.
ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ആയ മാർട്ടിൻ പ്രക്കാട്ടും നടൻ ജോജു ജോര്ജും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യർക്കൊപ്പം നെടുമുടി വേണു, ജോജു ജോർജ്, അലെൻസിയർ, മമത മോഹൻദാസ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. മധു നീലകണ്ഠൻ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മഹേഷ് നാരായണൻ ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.