മലയാളത്തിലെ ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ഉദയ കൃഷ്ണ. മലയാള സിനിമയിലെ നിലവിലെ ഏറ്റവും വലിയ വിജയം ആയ പുലി മുരുകൻ രചിച്ചതും ഉദയ കൃഷ്ണ ആണ്. അദ്ദേഹം ആരംഭിച്ച വിതരണ കമ്പനി ആണ് ഉദയ കൃഷ്ണ സ്റ്റുഡിയോസ്. അദ്ദേഹം തന്നെ രചിച്ച മാസ്റ്റർപീസ്, മധുര രാജ എന്നീ ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്തതും ഉദയ കൃഷ്ണ സ്റ്റുഡിയോസ് ആണ്. ഇപ്പോഴിതാ മധുര രാജ എന്ന ചിത്രം നേടിയ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം ഒരു കൊച്ചു സിനിമ വിതരണം ചെയ്യാൻ പോവുകയാണ് ഉദയ കൃഷ്ണ സ്റ്റുഡിയോസ്. നവാഗതനായ കാർത്തിക് രാമകൃഷ്ണൻ നായകനായി എത്തുന്ന ഷിബു എന്ന ചിത്രമാണത്. ഉദയ കൃഷ്ണ സ്റ്റുഡിയോസ് വിതരണം ഏറ്റെടുത്തതോടെ ഈ കൊച്ചു സിനിമയിൽ ഉള്ള പ്രേക്ഷക പ്രതീക്ഷ വർധിച്ചിരിക്കുകയാണ് എന്ന് തന്നെ പറയാം.
ഒരു കടുത്ത ദിലീപ് ആരാധകന്റെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 32-ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ആണ്. പ്രണീഷ് വിജയൻ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ടീസർ എന്നിവയെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. കാര്‍ഗോസ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് സച്ചിൻ വാര്യരും കാമറ ചലിപ്പിച്ചിരിക്കുന്നതു സജിത്ത് പുരുഷനും ആണ്. ദിലീപ് ഡെന്നിസ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ ഷിബു തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.