മലയാളികളുടെ പ്രിയപ്പെട്ട നടൻ ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കിയൊരുക്കിയ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നായ ഉടൽ റിലീസിനൊരുങ്ങുകയാണ്. വരുന്ന മെയ് ഇരുപതിനാണ് ഈ ചിത്രം റിലീസ് ചെയ്യുക. ഇന്ദ്രൻസിനൊപ്പം ധ്യാൻ ശ്രീനിവാസൻ, ദുർഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസെഫ് എന്നിവരും അഭിനയിക്കുന്ന ഈ ഫാമിലി ത്രില്ലർ ചിത്രം, രതീഷ് രഘുനന്ദനാണു സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ഇതിന്റെ ആദ്യ ടീസർ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് വൈറലായി മാറിയത്. ഇന്ദ്രൻസിന്റെ ഗംഭീര പ്രകടനം തന്നെയാണ് ഈ ടീസറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇപ്പോഴിതാ, റിലീസിന് മുൻപ് തന്നെ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക് ഒരുങ്ങുകയാണെന്ന വാർത്തകളാണ് വരുന്നത്.
ചിത്രം റിലീസ് ആകുന്നതിന് മുമ്പ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളുടെ പതിപ്പ് ഒരുങ്ങുന്നതായി ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ ഗോകുലം മൂവീസ് മാധ്യമങ്ങളെയറിയിച്ചു. ഉടലിന്റെ സംവിധായകന്‍ രതീഷ് രഘുനന്ദന്‍ തന്നെയായിരിക്കും ഹിന്ദി പതിപ്പിന്റെയും സംവിധാനം നിര്‍വഹിക്കുകയെന്നും അവർ പറയുന്നു. ഉടല്‍ എന്ന സിനിമ കണ്ടതിന് ശേഷം നിരവധി അന്യഭാഷാ നിര്‍മ്മാതാക്കള്‍ റീമേക്ക് അവകാശം ചോദിച്ചു വിളിച്ചിരുന്നുവെന്നും, എന്നാൽ ഈ ചിത്രം ഗോകുലം മൂവീസ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളില്‍ നിർമ്മിക്കാൻ പോവുകയാണെന്നും അവർ പറയുന്നു. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫാണ്. വില്യം ഫ്രാൻസിസാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. സഹനിര്‍മാതാക്കളായി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരെത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.