മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യർ നായിക ആയെത്തുന്ന പുതിയ ചിത്രമാണ് ഉദാഹരണം സുജാത. സൂപ്പർ ഹിറ്റ് ആയ ചാർളി എന്ന ദുൽകർ സൽമാൻ ചിത്രത്തിന് ശേഷം സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും നടൻ ജോജു ജോര്ജും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഈ വരുന്ന സെപ്റ്റംബർ 29 മുതൽ കേരളത്തിലെ പ്രദർശനശാലകളിൽ എത്തുകയാണ്. കുറച്ചു ദിവസം മുൻപേ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ഇത് വരെ 32 ലക്ഷത്തിലധികം വ്യൂസ് ഫേസ്ബുക്കിൽ നേടിയ ഈ ചിത്രത്തിന്റെ ട്രൈലെർ പ്രേക്ഷകരെ ഒരുപാട് ആകർഷിക്കുന്നുണ്ട്.
മഞ്ജു വാര്യർ സുജാത എന്ന ചേരി നിവാസിയായ സ്ത്രീയുടെ കഥാപാത്രം അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജോജു ജോർജ്, മമത മോഹൻദാസ്, നെടുമുടി വേണു എന്നിവരാണ്. പൂർണ്ണമായും കുടുംബ പ്രേക്ഷകരെ ലക്‌ഷ്യം വെച് എടുത്തിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ഗോപി സുന്ദർ ആണ്. മധു നീലകണ്ഠൻ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മഹേഷ് നാരായണൻ ആണ്.
മഞ്ജു വാര്യരുടെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം ആയിരിക്കും ഈ ചിത്രത്തിൽ കാണാൻ കഴിയുക എന്നതാണ് ലഭിക്കുന്ന സൂചനകൾ. മഞ്ജു വാര്യർ ഇപ്പോൾ മോഹൻലാൽ ചിത്രമായ ഒടിയനിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. മറ്റൊരു മോഹൻലാൽ ചിത്രമായ വില്ലൻ ആണ് ഉദാഹരണം സുജാതയ്ക്ക് ശേഷം വരുന്ന മഞ്ജുവിന്റെ റിലീസ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.