മോഹൻലാൽ നായകനായ ലൂസിഫർ, ബ്രോ ഡാഡി എന്നെ വമ്പൻ വിജയങ്ങൾ സംവിധാനം ചെത് കൊണ്ട്, തെന്നിന്ത്യ മുഴുവൻ ശ്രദ്ധ നേടിയ സംവിധായകൻ കൂടിയാണ് ഇന്ന് മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ. ഇപ്പോഴിതാ തന്റെ മൂന്നാമത്തെ ചിത്രമായ, മോഹൻലാൽ തന്നെ നായകനായ എംപുരാൻ അടുത്ത വർഷം ആദ്യം തന്നെ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. എന്നാൽ അതിനു മുൻപ് തന്നെ താൻ സംവിധാനം ചെയ്യാൻ പോകുന്ന നാലാമത്തെ ചിത്രവും പൃഥ്വിരാജ് പ്രഖ്യാപിച്ചു കഴിഞ്ഞു. പൃഥ്വിരാജ് തന്നെ നായക വേഷവും ചെയ്യുന്ന ഈ ചിത്രം രചിക്കുന്നത് മുരളി ഗോപിയും നിർമ്മിക്കുന്നത് കെ ജി എഫ് സീരിസ് നിർമ്മിച്ച ഹോംബാലെ ഫിലിംസുമാണ്. ടൈസൺ എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേര്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ്. ദി ക്യൂവിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറയുന്നത്.
ലൂസിഫർ പോലെ ഒരു ചിത്രമല്ല ടൈസൺ എന്നും, പക്ഷെ ആക്ഷന് പ്രാധാന്യമുള്ള ഒരു സോഷ്യൽ ത്രില്ലർ പോലെയാവും ഇതൊരുക്കുകയെന്നും പൃഥ്വിരാജ് പറയുന്നു. ഇന്ത്യയിലെ തന്നെ ഒട്ടേറെ സ്ഥലത്തായി നടക്കുന്ന ഒരു കഥയാണ് ഇതിന്റേതെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. ലൂസിഫർ എന്ന ചിത്രം കാരണമാണ് ടൈസൺ സംഭവിച്ചതെന്നും ലൂസിഫർ നേടിയ മഹാവിജയം കണ്ടാണ് ഹോംബാലെ ഫിലിംസ് തന്നെ സമീപിച്ചതെന്നും പൃഥ്വിരാജ് വിശദീകരിക്കുന്നുണ്ട്. 2023ല്‍ ചിത്രീകരണം ആരംഭിച്ച് 2024ല്‍ ടൈസൺ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നതെന്നു നേരത്തെ പൃഥ്വിരാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു. ടൈസണ് ശേഷം മോഹൻലാൽ തന്നെ നായകനാവുന്ന ലൂസിഫർ 3 ആണ് പൃഥ്വിരാജ് ഒരുക്കുക.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.