അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് മിഥുൻ മാനുവൽ തോമസ്- കുഞ്ചാക്കോ ബോബൻ ചിത്രത്തിന് ശേഷം മലയാളി പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കൂടി ഇന്ന് തീയേറ്ററുകളിൽ എത്തുകയാണ്. നവാഗത സംവിധായകനായ ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച 21 ഗ്രാംസ് ആണ് ആ ചിത്രം. ഇതിനോടകം പുറത്തു വന്നിട്ടുള്ള ഈ ചിത്രത്തിന്റെ ട്രൈലർ, ടീസർ എന്നിവ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയിരുന്നു. ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ റിനീഷ് കെ എൻ നിർമ്മിച്ച ഈ ചിത്രത്തിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായി അനൂപ് മേനോന്‍ ആണ് നായക വേഷത്തിൽ എത്തുന്നത്. ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ട്രയ്ലർ നമ്മുക്ക് തരുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ട്രൈലെർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്.
കേരളത്തിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജിത്തു ദാമോദര്‍ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് അപ്പു എന്‍ ഭട്ടതിരിയും ഇതിനു സംഗീതം ഒരുക്കിയത് ദീപക് ദേവുമാണ്. നേരത്തെ പുറത്തു വന്ന ഇതിലെ ഒരു ഗാനവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അനൂപ് മേനോൻ ഉൾപ്പെടെയുള്ള ഇതിലെ താരങ്ങൾ, ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കാൻ റോഡിൽ ഇറങ്ങിയത് വലിയ ജനശ്രദ്ധയാണ് ചിത്രത്തിന് നേടിക്കൊടുത്തത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.