തീയേറ്ററുകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ട്ടിക്കാൻ ലാൽ- ലാൽ ജൂനിയർ ടീം ആദ്യമായി ഒരുമിച്ചു സംവിധാനം ചെയ്ത സുനാമി എന്ന ചിത്രം ഇന്ന് മുതൽ തീയേറ്ററുകളിലെത്തുന്നു. ഇന്നസെന്റിന്റെ കഥയെ അടിസ്ഥാനമാക്കി ലാൽ തന്നെ തിരക്കഥ രചിച്ച ഈ ചിത്രം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണി ആണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ടീസറുകൾ, ട്രൈലെർ അതുപോലെ ഇതിലെ ഒരു ഗാനം എന്നിവ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ കോമഡി ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിൽ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു.
കേരളത്തിലെ നൂറിലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ് സംഗീതമൊരുക്കിയത്. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന സുനാമി ഗൾഫ് രാജ്യങ്ങളിലും റിലീസ് ചെയ്യുന്നുണ്ട്. സ്വതന്ത്ര സംവിധായകരായി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ലാലും മകൻ ജീൻ പോൾ ലാലും ആദ്യമായാണ് ഒരു ചിത്രം ഒരുമിച്ചു സംവിധാനം ചെയ്യുന്നത് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഒരു യഥാർത്ഥ സംഭവ കഥയെ ആസ്‍പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത്. ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.