നടനും സംവിധായകനുമായ ലാലും അദ്ദേഹത്തിന്റെ മകനായ ജീൻ പോൾ ലാലും ഒരുമിച്ചു സംവിധാനം ചെയ്ത സുനാമി എന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചത് പോലെ ഈ വരുന്ന മാർച്ച് 11 നു തന്നെ റിലീസ് ചെയ്യും. സർക്കാർ സെക്കന്റ് ഷോ അനുവദിച്ചില്ലെങ്കിലും ചിത്രത്തിന്റെ റിലീസ് മാറ്റില്ല എന്ന ഉറച്ച നിലപാടിലാണ് സുനാമി ടീം. പല പ്രമുഖ ചിത്രങ്ങളും സെക്കന്റ് ഷോ നടത്താനുള്ള അനുമതി ലഭിക്കാതെയിരുന്നപ്പോൾ, തങ്ങൾ നേരത്തെ പ്രഖ്യാപിച്ച റിലീസ് തീയതികളിൽ നിന്നും പിന്മാറിയിരുന്നു. അപ്പോഴാണ് സുനാമി ടീം തങ്ങളുടെ തീരുമാനത്തിൽ അടിയുറച്ചു നിന്നു കൊണ്ട് ശ്രദ്ധ നേടുന്നത്. പ്രശസ്ത നടനായ ഇന്നസെന്റിന്റെ കഥയിൽ നിന്നാണ് സുനാമി എന്ന ഈ ചിത്രം പിറക്കുന്നത്. ഒരു യഥാർഥ കഥയിൽ നിന്നും രൂപം കൊണ്ട ഈ ചിത്രം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ഫാമിലി എന്റർടൈനേർ ആയിരിക്കും. ചിത്രത്തിന്റെ ടീസറുകളും ഇതിലെ ഒരു ഗാനവും സൂപ്പർ ഹിറ്റായിക്കഴിഞ്ഞു.
പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണി നിർമ്മിച്ച ഈ കോമഡി ഫാമിലി എന്റെർറ്റൈനെറിൽ ഒരു വലിയ താരനിര തന്നെയണിനിരന്നിട്ടുണ്ട്. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ ഒട്ടേറെ പ്രശസ്ത കലാകാരൻമാർ ഈ ചിത്രത്തിന്റെ ഭാഗമാണ്. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ് സംഗീതമൊരുക്കിയത്. സംവിധായകൻ ലാൽ തന്നെയാണ് ഈ ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
This website uses cookies.