2021 ൽ മലയാളത്തിൽ റിലീസ് ചെയ്ത ആദ്യത്തെ കോമഡി ചിത്രമാണ് ലാൽ- ലാൽ ജൂനിയർ ടീം ഒരുക്കിയ സുനാമി. ഒരു പക്കാ കോമഡി എന്റർടൈനേർ ആയി ഒരുക്കിയ ഈ ചിത്രം ഇന്നലെ മുതൽ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുകയാണ്. പ്രേക്ഷകരെ ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രം ഈ വർഷത്തെ ആദ്യത്തെ കോമഡി സൂപ്പർ ഹിറ്റ് ആവുമെന്ന സൂചനയാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും ലഭിക്കുന്നത്. വ്യത്യസ്ത ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ ലാലും മകൻ ജീൻ പോൾ ലാലും ചേർന്നു ഏറെ രസകരമായ രീതിയിലാണ് ഈ ചിത്രമൊരുക്കിയത്. ഇന്നസെന്റിന്റെ കഥക്ക് ലാൽ തന്നെയാണ് തിരക്കഥ രചിച്ചതും. ജനപ്രിയ താരങ്ങൾ നടത്തുന്ന ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ മറ്റൊരു മികവ്. ബാലു വർഗീസ്, മുകേഷ്, അജു വർഗീസ് എന്നിവർ കയ്യടി നേടുമ്പോൾ, ഇന്നസെന്റ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിവരും മികച്ചു നിന്നു.
ഒരു ചെറിയ തമാശയിൽ തുടങ്ങി രണ്ടര മണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിച്ചു കാണാൻ കഴിയുന്ന ഒന്നു തന്നെയാണ്. അലക്സ് ജെ പുളിക്കൽ ഒരുക്കിയ ദൃശ്യങ്ങൾ, യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നൊരുക്കിയ സംഗീതം എന്നിവ മികച്ച നിലവാരം പുലർത്തിയതിനൊപ്പം രതീഷ് രാജ് നിർവഹിച്ച എഡിറ്റിംഗും നന്നായി വന്നത് ചിത്രത്തിന് ഗുണമായി. എല്ലാ ടെൻഷനും മറന്നു രണ്ടര മണിക്കൂർ ചിരിച്ചുല്ലസിക്കാനുള്ള അവസരം പ്രേക്ഷകർക്ക് നൽകുന്ന ചിത്രമാണ് സുനാമി എന്നു നിസംശയം പറയാൻ സാധിക്കും.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.