[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രീസ്റ്റും സുനാമിയും മാർച്ച് പതിനൊന്നു മുതൽ; സെക്കന്റ് ഷോ അനുവദിച്ചു സർക്കാർ..!

മലയാള സിനിമകൾക്ക് സെക്കന്റ് ഷോ ഉൾപ്പെടെ ദിവസേന നാലു ഷോകൾക്കു അനുവാദം നൽകി സർക്കാർ ഉത്തരവ് വന്നതോടെ ഈ ആഴ്ച മുതൽ വലിയ ചിത്രങ്ങളടക്കം റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് മലയാള സിനിമാ പ്രവർത്തകർ. അമ്പതു ശതമാനം ആളുകളെ മാത്രമേ തീയേറ്ററുകളിൽ പ്രവേശിപ്പിക്കാവു എങ്കിലും സെക്കന്റ് ഷോ അനുവദിച്ചത് തീയേറ്ററുകൾക്കു വലിയ ആശ്വാസമായി മാറി. മെഗാ സ്റ്റാർ മമ്മൂട്ടി നായകനാവുന്ന ദി പ്രീസ്റ്റ്, ലാൽ- ലാൽ ജൂനിയർ ടീം ഒരുക്കിയ സുനാമി എന്നിവയാണ് ഈ ആഴ്ച റിലീസ് ചെയ്യാൻ പോകുന്ന പ്രധാന മലയാള ചിത്രങ്ങൾ. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രം ഒരു മിസ്റ്ററി ത്രില്ലർ ചിത്രമാണ്. ഹൊറർ എലമെന്റുകളും നിറഞ്ഞ ഈ ചിത്രത്തിൽ മഞ്ജു വാര്യർ, നിഖില വിമൽ, സാനിയ ഇയ്യപ്പൻ, വെങ്കിടേഷ് തുടങ്ങി ഒരു വലിയ താരനിരതന്നെയണിനിരക്കുന്നുണ്ട്. ബി ഉണ്ണികൃഷ്ണൻ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ദീപു പ്രദീപ്, ശ്യാം മേനോൻ എന്നിവർ ചേർന്നാണ്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു ഷമീർ മുഹമ്മദും ഇതിനു സംഗീതമൊരുക്കിയത് രാഹുൽ രാജുമാണ്.

ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന സുനാമി ഒരു പക്കാ കോമഡി ഫാമിലി എന്റർടൈനറാണ്. ചിരിക്കു പ്രാധാന്യം നല്കിയൊരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രശസ്ത കലാകാരന്മാരുടെ ഒരു നിരതന്നെയഭിനയിച്ചിട്ടുണ്ട്. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിവർ അണിനിരന്ന ഈ ചിത്രത്തിന്റെ കഥ ഇന്നസെന്റും തിരക്കഥ ലാലുമാണ് ഒരുക്കിയത്. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ് സംഗീതമൊരുക്കിയത്. ഇതിന്റെ രസകരമായ ടീസറുകളും ട്രെയ്ലറും ഗാനവുമെല്ലാം സൂപ്പർ ഹിറ്റായി മാറിയിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

21 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

21 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.