മലയാള സിനിമകൾക്ക് സെക്കന്റ് ഷോ ഉൾപ്പെടെ ദിവസേന നാലു ഷോകൾക്കു അനുവാദം നൽകി സർക്കാർ ഉത്തരവ് വന്നതോടെ ഈ ആഴ്ച മുതൽ വലിയ ചിത്രങ്ങളടക്കം റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് മലയാള സിനിമാ പ്രവർത്തകർ. അമ്പതു ശതമാനം ആളുകളെ മാത്രമേ തീയേറ്ററുകളിൽ പ്രവേശിപ്പിക്കാവു എങ്കിലും സെക്കന്റ് ഷോ അനുവദിച്ചത് തീയേറ്ററുകൾക്കു വലിയ ആശ്വാസമായി മാറി. മെഗാ സ്റ്റാർ മമ്മൂട്ടി നായകനാവുന്ന ദി പ്രീസ്റ്റ്, ലാൽ- ലാൽ ജൂനിയർ ടീം ഒരുക്കിയ സുനാമി എന്നിവയാണ് ഈ ആഴ്ച റിലീസ് ചെയ്യാൻ പോകുന്ന പ്രധാന മലയാള ചിത്രങ്ങൾ. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രം ഒരു മിസ്റ്ററി ത്രില്ലർ ചിത്രമാണ്. ഹൊറർ എലമെന്റുകളും നിറഞ്ഞ ഈ ചിത്രത്തിൽ മഞ്ജു വാര്യർ, നിഖില വിമൽ, സാനിയ ഇയ്യപ്പൻ, വെങ്കിടേഷ് തുടങ്ങി ഒരു വലിയ താരനിരതന്നെയണിനിരക്കുന്നുണ്ട്. ബി ഉണ്ണികൃഷ്ണൻ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ദീപു പ്രദീപ്, ശ്യാം മേനോൻ എന്നിവർ ചേർന്നാണ്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു ഷമീർ മുഹമ്മദും ഇതിനു സംഗീതമൊരുക്കിയത് രാഹുൽ രാജുമാണ്.
ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന സുനാമി ഒരു പക്കാ കോമഡി ഫാമിലി എന്റർടൈനറാണ്. ചിരിക്കു പ്രാധാന്യം നല്കിയൊരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രശസ്ത കലാകാരന്മാരുടെ ഒരു നിരതന്നെയഭിനയിച്ചിട്ടുണ്ട്. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിവർ അണിനിരന്ന ഈ ചിത്രത്തിന്റെ കഥ ഇന്നസെന്റും തിരക്കഥ ലാലുമാണ് ഒരുക്കിയത്. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ് സംഗീതമൊരുക്കിയത്. ഇതിന്റെ രസകരമായ ടീസറുകളും ട്രെയ്ലറും ഗാനവുമെല്ലാം സൂപ്പർ ഹിറ്റായി മാറിയിരുന്നു.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.