[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ട്രെൻഡിങ് താരം ഹാഷിറിന്റെ ആദ്യ സിനിമ “ശ്രീ ഗരുഡകൽപ്പ” വരുന്നു..

ശ്രീ ഗരുഡകൽപ്പയുടെ ഒറ്റപ്പാലത്തു ചിത്രീകരിച്ച ഷെഡ്യൂളിൽ ആണ് ഇൻസ്റ്റാഗ്രാം റീലിസിലൂടെ മലയാളിളുടെ പ്രിയങ്കരനായി മാറിയ ഹാഷിർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് , ഹാഷിറിന്റെ ആദ്യ സിനിമ ശ്രീ ഗരുഡകൽപ്പയാണെങ്കിലും റിലീസ് ചെയ്ത സിനിമ, സൂപ്പർ ഹിറ്റായ ‘വാഴ’യാണ്. ഹാഷിറിനെ ഇതുവരെ കാണാത്ത രീതിയിൽ ഒരു പുതിയ മേക്ക് ഓവറിലാണ് ശ്രീ ഗരുഡകൽപ്പയിൽ അവതരിപ്പിച്ചിരിക്കുന്നത്. നിർമാതാക്കളായ റെജിമോൻ, സനൽകുമാർ എന്നിവരുടെ നിർബന്ധ പ്രകാരമാണ് ഹാഷിറിനെ സിനിമയിലെ പ്രധാന സീനുകളിലെ ഭാഗമാക്കാൻ തീരുമാനിച്ചത്.

ഒന്നരലക്ഷം ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി ഷൂട്ട് ചെയ്ത “ശ്രീ ഗരുഡകൽപ്പ” ക്ലൈമാക്സ് സീനുകൾ സിനിമയുടെ എടുത്ത പറയേണ്ടേ പ്രത്യേകതയാണ്. നായകൻ ബിനു പപ്പുവും പുതുമുഖം ജയേഷിനുമൊപ്പം ഒരുലക്ഷം ജൂനിയർ ആർട്ടിസ്റ്റുകൾ ഒന്നിക്കുന്ന പ്രധാന സീനുകൾ ആണ് രണ്ടാം ഷെഡ്യൂളിൽ ഒറ്റപ്പാലത്തു പൂർത്തിയായത്. ഒറ്റപ്പാലത്തു 35 ഏക്കറിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു കാവിന്റെ പരിസരത്തു ആണ് ഒന്നരലക്ഷംജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി ശ്രീ ഗരുഢകല്പയുടെ ക്ലൈമാക്സ് സീനുകൾ ഷൂട്ട് ചെയ്‌തത്‌.

ബിനു പപ്പു പ്രധാന വേഷത്തിൽ എത്തുന്ന ശ്രീ ഗരുഡകൽപ്പയിൽ സംവിധായകൻ രഞ്ജിത്ത്, ക്വീൻ ധ്രുവൻ, തമിഴ് താരം കൈതി ദീന എന്നിവരെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. പുതുമുഖം SA ജോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ശ്രീ ഗരുഡ കൽപ്പ“. ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ഹിറ്റ് ജോഷി ചിത്രത്തിനു ശേഷം കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ, വിംങ്സ് എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ സനൽ കുമാർ ഭാസ്കരൻ എന്നിവർ ചേർന്ന്‌ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഫെമിന ജോർജ്ജ് നായികയാവുന്നു. ഒപ്പം ആദ്യ പ്രസാദ്, രേണു സൗന്ദർ, പത്മ ഗോപിക, കുടശ്ശനാട്‌ കനകം, ഹാഷിർ, രമേശ് മകയിരം, നസീർ സംക്രാന്തി, മിനി അരുൺ, രാമചന്ദ്രൻ നായർ, ജയകുമാർ പിള്ള, സഞ്ജു മധു, മുഹമ്മദ് സൽമാൻ, ഷഹനാസ് ഇല്ലിയാസ്, സാജു കൊടിയൻ, ഭൃഗു മോഹൻ, ഹരി മധു, രാജേഷ് ബി, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. സിനിമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ട് ചെയ്തതും പാലക്കാടും പരിസര പ്രദേശങ്ങളിലും ആയിരുന്നു. പാലക്കാട് നിന്ന് തിരെഞ്ഞെടുത്ത പുതുമുഖ നടി നടന്മാരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നു.

ചിത്രത്തിന് പാപ്പിനു ഛായാഗ്രഹണം നിർവഹിക്കുന്നു. ധന്യ സുരേഷ് മേനോൻ എഴുതിയ വരികൾക്ക് കാർത്തിക് രാജാ സംഗീതം പകരുന്നു. എഡിറ്റർ – ശ്യാം ശശിധരൻ. പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – ദിനേശ് ആർ നായർ, കല – നിതിൻ എടപ്പാൾ, മേക്കപ്പ് – ലാലു കൂട്ടലാട, വസ്ത്രാലങ്കാരം – വൈശാഖ് സനൽ കുമാർ എസ് ആർ, സ്റ്റിൽസ് – സന്തോഷ് വൈഡ് ആംഗിള്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ടി കെ കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ – ജോസ് മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ മാനേജർ – സജയൻ ഉദയകുളങ്ങര, ശ്രീശൻ, പി ആർ ഒ – എ എസ് ദിനേശ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ദീപക് മോഹൻ, ഡിസൈൻസ്- എയ്ത്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

3 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

1 month ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.