മലയാള സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് മാലാ പാർവതി. ഒട്ടേറെ ചിത്രങ്ങളിലെ അമ്മ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ ഈ നടി സ്ത്രീപക്ഷ പ്രവർത്തനങ്ങളിലും ഏറെ മുന്നിൽ നിൽക്കുന്ന ഒരു കലാകാരിയാണ്. ഇപ്പോഴിതാ മാലാ പാർവതിയുടെ മകൻ അനന്ത കൃഷ്ണന് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത മേക്കപ്പ് ആര്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആദ്യം ലൈവായി സമൂഹത്തോട് ഇതിനെക്കുറിച്ച് സംസാരിച്ച സീമ വിനീത് പിന്നീട് കാര്യങ്ങൾ വിശദമാക്കി, തെളിവുകൾ പങ്കു വെച്ചു കൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റുമിട്ടു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സീമ വിനീത് പറയുന്നത് ഇങ്ങനെ, നിങ്ങൾ വളർന്നു sree മാലാ പാർവതി, പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു. ചുവടെ കൊടുത്തിരിക്കുന്ന msg ന്റെ സ്ക്രീൻ shot ഒരു പ്രമുഖ നടിയുടെ മകൻ എനിക്ക് 2017 മുതൽ അയക്കുന്ന msg കൾ ആണ്. അശ്ലീല ഭാഗങ്ങൾ ഉൾപ്പടെ കാണിച്ചു കൊണ്ടുള്ള msg ഇന്നലെ unreaded msg നോക്കുന്നതിനിടയിൽ ശ്രദ്ധയിൽ പെട്ടു. സിനിമ മേഘലയിൽ സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആൺ മേൽക്കോയ്‌മക്കും സ്‌ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കും ശബ്ദമുയർത്തുന്ന സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തി. പലരും എന്നോട് ചോദിച്ച ചോദ്യം ഞാൻ എന്നോട് ചോദിച്ചു, നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു, നിങ്ങൾ നല്ലൊരു വ്യക്തിത്വം ആണ്, നിങ്ങളെ ബഹുമാനിക്കുന്നു നിങ്ങൾ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ്. പക്ഷേ നിങ്ങൾ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല. നിങ്ങളുടെ മകൻ ആണ് തെറ്റ് ചെയ്തത്. നിങ്ങളുടെ മകൻ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു. പക്ഷേ ഒരു മാപ്പിൽ ഒതുങ്ങുന്നതു അല്ല ഒരു വ്യക്തിയുടെ അഭിമാനം. അതാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്. എത്ര ധൈര്യത്തോടെ ആണ് ഈ പറയുന്ന അനന്തകൃഷ്ണൻ എനിക്ക് ഇത്തരത്തിൽ ഒരു അശ്ലീല സന്ദേശം അയച്ചത്. ഇവിടെ എന്നെയും എന്റെ ജെന്റർഉം വല്ലാതെ നോവിക്കപ്പെട്ടിരിക്കുന്നു. ഞാൻ വല്ലാത്ത മാനസിക അവസ്ഥയിൽ ആണ്. ഈ ഒരു പോസ്റ്റ് ചെയ്യുന്നത് കാരണം നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ നിങ്ങളുടെ മകൻ ചെയ്ത തെറ്റ് ഞാൻ ഇന്ന് മറച്ചു വെച്ചാൽ ഞാൻ ഇന്ന് വരെ കാത്തു സൂക്ഷിച്ച ആത്മാഭിമാനം, ആദർശം എല്ലാം ഞാൻ ഒരു പ്രശസ്തിയുടെ മുന്നിൽ അടിയറവു പറയുന്നത് പോലെ ആവും. ഇനി ആരോടും ഇതു ആവർത്തിക്കരുത്. ഞാൻ ഒരു ട്രാൻസ് വുമൺ ആണ്. എനിക്കും ഉണ്ട് അഭിമാനം. എന്റെ ലൈംഗികത ചോദ്യം ചെയ്യാൻ മാത്രം ആരെയും അനുവദിക്കില്ല.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
2024ലെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്റെ ഈ വര്ഷത്തെ ആദ്യ റിലീസായ "രേഖാചിത്രം"…
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
This website uses cookies.