പ്രശസ്ത നടി ആയ അഞ്ജലി അമീറിന്റെ ഫേസ്ബുക് ലൈവ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം ആയിരിക്കുന്നത്. ലിവിംഗ് ടുഗദര്‍ പങ്കാളിയില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തികൊണ്ടാണ് ഈ നടി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അഞ്ജലി അമീറിന്റെ ഫേസ്ബുക് ലൈവ് വീഡിയോ എന്നതാണ് കാര്യത്തിന്റെ ഗൗരവം കൂട്ടുന്നത്. ബന്ധം പിരിഞ്ഞാല്‍ അയാള്‍ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നെന്നു പറഞ്ഞ അഞ്ജലി അമീർ താനിപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്നും ലൈവ് വീഡിയോയിൽ ഏവരോടുമായി പറയുന്നു.
കുറച്ച് നാള്‍ മുമ്പ് താനൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു എന്നും ഒരാള്‍ തന്നെ വല്ലാതെ വിഷമിപ്പിക്കുന്നു എന്ന കാര്യം അതിൽ പറഞ്ഞിരുന്നു എന്നും അഞ്ജലി അമീർ പറയുന്നു. അയാൾ ഈ നടിയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായും അവർ പറഞ്ഞിരുന്നു. തനിക്കു ഒരു തരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയുമായി പല സാഹചര്യങ്ങള്‍ കൊണ്ട് ലിവിംഗ് ടുഗദെറില്‍ ഏര്‍പ്പെടേണ്ടി വന്നിരുന്നു എന്നും തനിക്കു ഒട്ടും താല്‍പര്യമില്ലാതെയാണ് ആ ബന്ധം കൊണ്ടുപോയത് എന്നുമാണ് അഞ്ജലി അമീർ പറയുന്നത്.അയാള്‍ തന്നെ ചതിക്കാന്‍ പോയ സാഹചര്യത്തിലാണ് അങ്ങനെയൊരു പോസ്റ്റ് താൻ സോഷ്യൽ മീഡിയയിൽ ഇട്ടതു എന്നും അഞ്ജലി വെളിപ്പെടുത്തി. എന്നാൽ ഇപ്പോൾ താൻ ഈ ബന്ധത്തില്‍ നിന്നും വേര്‍പിരിഞ്ഞാല്‍ തന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് അയാൾ എന്നാണ് അഞ്ജലി പറയുന്നത്.
താൻ ഈ ലോകത്ത് ഇപ്പോൾ ഏറ്റവും വെറുക്കുന്നതും അയാളെയാണ് എന്ന് പറഞ്ഞ അഞ്ജലി അമീർ പോലീസിൽ പരാതി കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 4 ലക്ഷം രൂപ അയാൾ തനിക്കു തരാനുണ്ട് എന്നും പറഞ്ഞ അഞ്ജലി, മാനസികമായി അടുപ്പമില്ലെങ്കില്‍ പോലും തങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത് എന്നും പറഞ്ഞിരുന്നു. കോളജില്‍ തന്നെ അയാൾ കൊണ്ടാക്കാന്‍ വരുമായിരുന്നു എന്നും അവിടെ വന്നാല്‍ പോലും താൻ എവിടെപ്പോകുവാണെന്ന് തിരഞ്ഞു നടക്കും എന്ന കാര്യവും അഞ്ജലി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി അയാള്‍ ഒരു ജോലിക്കു പോലും പോകുന്നില്ല എന്ന് പറഞ്ഞ അഞ്ജലി തനിക്കു ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാണ് അയാളെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് എന്നും സൂചിപ്പിച്ചു. ആത്മഹത്യയുടെ വക്കിലാണ് താൻ എന്നും ജീവിതം മതിയായി എന്നുമാണ് ഈ നടി ഇപ്പോൾ പറയുന്നത്. വേറൊരു നിവൃത്തി ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെയൊരു ലൈവില്‍ വന്നത് എന്നും അഞ്ജലി അമീര്‍ വീഡിയോയില്‍ വിശദീകരിക്കുന്നു. കോഴിക്കോട് സ്വദേശി ആണ് അഞ്ജലി ആരോപണം ഉന്നയിച്ച യുവാവു എന്നറിയുന്നു.
മലയാളത്തിൻ്റെ യുവ സൂപ്പർതാരം പൃഥ്വിരാജ് ഇപ്പൊൾ തൻ്റെ വിലായത്ത് ബുദ്ധ എന്ന ചിത്രം തീർക്കുന്ന തിരക്കിലാണ്. ഇതിന് ശേഷം രാജമൗലി…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി (എക്സ്ട്രാ ഡീസന്റ്) സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തന്റെ ലുക്കിനെ…
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ…
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ റിലീസ് അപ്ഡേറ്റ്…
മലബാറിലെ യുവതലമുറയിലെ പെൺകുട്ടികളുടെ പ്രതിനിധിയായി ഫെമിനിച്ചി ഫാത്തിമയിൽ ഷാന എന്ന കഥാപാത്രം അവതരിപ്പിച്ച ബബിത ബഷീർ പ്രേക്ഷകരെ ഒറ്റൊറ്റ സീനിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും…
മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന് തിയറ്റർ റിലീസ്…
This website uses cookies.