മലയാള സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രശസ്ത സംവിധായകൻ അൻവർ റഷീദ് ഏറെ വർഷങ്ങൾക്കു ശേഷം ഒരുക്കുന്ന ട്രാൻസ്. ഫഹദ് ഫാസിൽ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തു കഴിഞ്ഞു. ഫഹദ് ഫാസിലിന്റെ കിടിലൻ ലുക്കിൽ ഉള്ള ഒരു പോസ്റ്ററിന് ഒപ്പം ചിത്രത്തിന്റെ റിലീസ് വിവരവും ഉണ്ട്. ഈ വരുന്ന ഡിസംബർ മാസത്തിൽ ട്രാൻസ് റിലീസ് ചെയ്യും എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. ഏകദേശം രണ്ടു വർഷത്തോളം ആയി നിർമ്മാണത്തിൽ ഇരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നും ട്രാൻസിനെ വിശേഷിപ്പിക്കാം.
അൻവർ റഷീദ് നിർമ്മിച്ച് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് വിൻസെന്റ് വടക്കൻ ആണ്. അതിനു പുറമെ പ്രശസ്ത സംവിധായകനും ക്യാമെറാമാനുമായ അമൽ നീരദ് ആണ് ഈ ചിത്രത്തിനായി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നതും പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. ഏകദേശം 25 കോടിയോളം രൂപയാണ് ഈ ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
രാജമാണിക്യം, ചോട്ടാ മുംബൈ, അണ്ണൻ തമ്പി, ഉസ്താദ് ഹോട്ടൽ എന്നീ ചിത്രങ്ങൾക്ക് ശേഷം അഞ്ചു സുന്ദരികൾ എന്ന ആന്തോളജി ചിത്രത്തിലെ ആമി എന്ന ഒരു ചെറിയ ചിത്രം മാറ്റിനിർത്തിയാൽ ഏറെ കാലമായി നിർമ്മാതാവായി മാത്രം നിറഞ്ഞു നിന്നതിനു ശേഷം ആണ് അൻവർ റഷീദ് ഈ ചിത്രം സംവിധാനം ചെയ്തു കൊണ്ട് എത്തുന്നത്. ഫഹദ് ഫാസിലിനെ കൂടാതെ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ , ഗൗതം മേനോൻ, നസ്രിയ, വിനായകൻ, അർജുൻ അശോകൻ, ബൈജു, എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.